
ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബിലെ മോഗയിൽ വെച്ച് അമൃത്പാൽ സിംഗ് പൊലീസിൽ കീഴടങ്ങിയതാണെന്നാണ് സൂചന. ഇയാളെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റുമെന്നാണ് വിവരം. എന്നാൽ അമൃത്പാൽ പിടിയിലായ വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജൻസികൾ തെരച്ചിൽ നടത്തിയിരുന്നു.മാർച്ച് 18 നാണ് അമൃത്പാൽ അറസ്റ്റിലായത്. ജലന്ധറിലെ സാകോട്ട് ടെഹ്സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. എന്നാൽ പിന്നാലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.