വയനാട്ടിൽ തെരഞ്ഞെടുപ്പിന് നീക്കം, തീരുമാനം ഒരു മാസത്തിനകം… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 25, 2023 March 25, 2023 രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക് സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നു. ഇതു സംബന്ധിച്ചു നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് കമ്മിഷൻ പറയുന്നത്. നിയമ വിദഗ്ധരുമായി ആലോചിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കും.കോടതി വിധിക്കെതിരേ രാഹുൽ ഗാന്ധി അപ്പീൽ പോകുന്നുണ്ട്. അതിൽ വിധി അനുകൂലമായാൽ അദ്ദേഹത്തിന് എംപി സ്ഥാനം തിരികെ ലഭിക്കും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അനുചിതമാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു. തന്നെയുമല്ല, ഒരു വർഷത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതും വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തടസമാകും. എന്നാൽ നിയമങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി രാഹുൽ ഗാന്ധിയെ പുറത്താക്കാൻ തിടുക്കപ്പെട്ടു നടത്തിയ നീക്കങ്ങളെല്ലാം അതേ പചി തുടരാനാണ് ബിജെപിയുടെ നീക്കം. നരേന്ദര മോദിക്കെതിരേ പാർലമെന്റിൽ രാഹുൽ ഗാന്ധി ഉയർത്തിയ ശബ്ദമെല്ലാം മോദിയെ അസ്വസ്ഥനാക്കുന്നു. എതിർശബ്ദങ്ങൾ ഇല്ലാതാക്കാനാണ് രാഹുലിനെ പുറത്താക്കിയത്. തുടർ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ബിജെപി പാർലമെന്റ് സെക്രട്ടറി ജനറലിനു നിർദേശം നൽകിയിട്ടുണ്ട്.എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയുെ ഔദ്യോഗിക വസതി പിൻവലിക്കാൻ കേന്ദ്ര സർക്കാരും തിടുക്കപ്പെട്ടു കഴിഞ്ഞു. ഒരു മാസത്തിനകം വീടൊഴിയാൻ നോട്ടീസ് നൽകും. കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും.
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv