21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കാസര്കോട്ടുകാരന് അറസ്റ്റില്‍… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 20, 2023 March 20, 2023 ദുബായില്‍ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച പിതാവ് പിടിയില്‍. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ പരിശോധനയില്‍ പിതാവിന്റെ ദേഹത്തുനിന്നും സ്വര്‍ണ്ണം കണ്ടെടുത്തു. കാസര്‍കോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയില്‍ അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോള്‍ അയാളുടെ ശരീരത്തിനുള്ളില്‍നിന്നും പശരൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്തി. പിടിച്ച 1.350 കിലോ സ്വര്‍ണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉള്‍പ്പെട്ട കേസായതിനാല്‍ മറ്റു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഹെലികോപ്റ്റര്‍ അപകടം: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം… Leave a Comment / International News, Kerala news, latest news / By en24tv
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ രണ്ടാം റീച്ചിലുള്ള സ്ഥലം ഏറ്റെടുപ്പിന്റെ പ്രമാണ പരിശോധന ആരംഭിച്ചു. Leave a Comment / channel news, Kerala news, latest news / By en24tv
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv