നിയമസഭയിലെ സംഘർഷത്തിൽ ഭരണ – പ്രതിപക്ഷ എം എൽ എമാർക്കെതിരെ പൊലീസ് കേസെടുത്തു.ചാലക്കുടി എം എൽ എ സനീഷ് കുമാർ നൽകിയ പരാതിയിൽ ഭരണപക്ഷ എം എൽ എമാരായ സച്ചിൻദേവ്, എച്ച് സലാം, ഡെപ്യൂട്ടി ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.പന്ത്രണ്ട് പ്രതിപക്ഷ എം എൽ എമാർക്കെതിരെ വാച്ച് ആൻഡ് വാർഡും പരാതി നൽകിയിട്ടുണ്ട്.അൻവർ സാദത്ത്, റോജി എം ജോൺ, കെ കെ രമ, ഉമ തോമസ്, പി കെ ബഷീർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതിപക്ഷ എം എൽ എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.