അരുണാചൽ പ്രദേശിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണു. ഇന്ത്യാ- ചൈന അതിർത്ഥി അരുണാചലിലെ ബോംബ്ടിലയിലാണ് വ്യോമസേനായുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണത്. രാവിലെ 9.15ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായിരുന്നു. രക്ഷാപ്രവർത്തനം നടന്നുവരുന്നതിനിടെയാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. അതേസമയം, പൈലറ്റുമാരെ കണ്ടെത്താനായില്ല. ഇർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വരികയാണ് സുരക്ഷാ സേന.