ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്; സംഘര്‍ഷം, വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ച് അധികൃതര്‍… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 24, 2023 January 24, 2023 ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ കല്ലേറ്. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലുമായിരുന്നു വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്. വിദ്യാര്‍ഥി യൂനിയന്‍ ഓഫിസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേതിച്ചതിനാല്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശനം നടക്കാതെ പോവുകയായിരുന്നു. തുടര്‍ന്നാണ് പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈലിലുമാക്കിയത്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാംപസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദര്‍ശനം തടസ്സമാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv