ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ കല്ലേറ്. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമായിരുന്നു വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്. വിദ്യാര്‍ഥി യൂനിയന്‍ ഓഫിസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേതിച്ചതിനാല്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശനം നടക്കാതെ പോവുകയായിരുന്നു. തുടര്‍ന്നാണ് പ്രദര്‍ശനം ലാപ്‌ടോപ്പിലും മൊബൈലിലുമാക്കിയത്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാംപസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദര്‍ശനം തടസ്സമാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.