അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 17, 2023 January 17, 2023 ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭീകരവിരുദ്ധപോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുൽ റഹ്മാൻ മക്കി. 68കാരനായ അബ്ദുൽ റഹ്മാൻ മക്കി ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യവിഹാരം നടത്തുന്ന കൊടും ഭീകരനാണ്. ലഷ്കറെ തോയിബ, ജമാഅത്ത് ഉദുവ എന്നീ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമൻ. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാൾ. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു.മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. യുഎന്നിൽ ഇന്ത്യയുടെ ആവശ്യത്തിനു യുസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ കിട്ടിയതാണ് ഇപ്പോഴത്തെ നടപടിക്കു കാരണം. കാശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അബ്ദുൽ റഹ്മാൻ മക്കിയെ യുഎന്നിൻറ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv