സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പേരില്‍ ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം റോഡിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇത്തവണ വിമാനത്തിനുള്ളിലാണ് പ്രതിഷേധം ഉയര്‍ന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇവരെ ബലമായി കീഴ്‌പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍ദീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാന്‍ എഴുന്നേറ്റതോടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അടിച്ചിട്ടെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി. കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് ഞങ്ങള്‍ എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ട് ഇ.പി. ജയരാജന്‍ മര്‍ദിച്ചെന്നും ഫര്‍ദീന്‍ ആരോപിച്ചു…….