ഷാജ് കിരണുമായുള്ള സംഭാഷണം പുറത്ത് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന… Leave a Comment / Kerala news, latest news / By en24tv / June 10, 2022 June 10, 2022 ഷാജ് കിരണുമായുള്ള ശബ്ദ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഒന്നര മണിക്കൂർ നീളമുള്ള സംഭാഷണം പുറത്തുവിട്ടത്.ഷാജ് കിരണമായി വർഷങ്ങളായി ബന്ധമുണ്ടെന്ന് സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് രഹസ്യമൊഴി നൽകിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. അതുകൊണ്ടാണ് ഷാജ് കിരണിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും സ്വപ്ന പറഞ്ഞു.എന്നാൽ താൻ ആരോടാണ് കളിക്കുന്നതെന്നും താൻ അകത്ത് പോയാൽ മകനെ നഷ്ടപ്പെടുമെന്നും ഷാജ് ഭീഷണിപ്പെടുത്തി. ഷാജ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഷാജിനെ വിളിച്ചുവരുത്തിയതും ആ സംഭാഷണം റെക്കോർഡ് ചെയ്തതും.
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv