ഹരിയാനയില്‍ നാല് പേരെ സ്ഫോടകവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തു… Leave a Comment / latest news / By en24tv / May 5, 2022 May 5, 2022 ഹരിയാനയിലെ കര്‍ണലില്‍ നാല് പേര് സ്ഫോടകവസ്തുക്കള്‍ സഹിതം പോലിസ് കസ്റ്റഡിയിലായി. പഞ്ചാബിലെ ഫെറോസാപൂര് സ്വദേശികളാണ് മൂന്ന് പേര്. ഒരാള്‍ ലുധിയാനക്കാരനാണ്. ഗുര്‍പീത്, അമന്‍ദീപ്, പര്‍മിന്ദര്‍, ഭുപിന്ദര്‍ എന്നിവരാണ് പോലിസ് കസ്റ്റിഡിയിലുള്ളത്. ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പിസ്റ്റള്‍, 31 വെടിയുണ്ടകള്‍, 3 സ്ഫോടകവസ്തുക്കള്‍ നിറച്ച പാത്രങ്ങള്‍, 1.3 ലക്ഷം രൂപ എന്നിവ ഇവരില്‍ നിന്ന് കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഒരു വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയില്ല. തെലങ്കാനയില്‍ എത്തിക്കുന്നതിനുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv