EN24TV

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു…

സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി നില്‍ക്കുന്ന ശ്രീലങ്കയില്‍ പ്രതിഷേധം അതിരൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രജപക്‌സെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.

Leave a Comment

Your email address will not be published. Required fields are marked *