Skip to content
.
തൃശ്ശൂര്‍: ആവേശമുയര്‍ത്തി ഒഴുകാന്‍ വെമ്പിനില്ക്കുകയാണ് തൃശ്ശൂര്‍ പൂരം. ചൊവ്വാഴ്ച രാവിലെ മുതല്‍ ജനം വടക്കുന്നാഥന്റെ മണ്ണിലേക്ക് ഒഴുകിത്തുടങ്ങും. എറണാകുളം ശിവകുമാർ കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരമറിയിച്ചു.കൊവിഡ് മൂലമുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുരുഷാരം തിങ്ങുന്ന, മേളപ്പെരുക്കങ്ങളും നിറങ്ങളും കുടമാറ്റച്ചന്തവും വെടിക്കെട്ടിന്റെ വിസ്മയങ്ങളും ഒന്നാകുന്ന തൃശൂർ പൂരം ഇന്ന്.