EN24TV

മലപ്പുറത്ത് ​ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു…

പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ​ഗുഡ്സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ​മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മി ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാണ്ടിക്കാട് – 12 മണിക്കാണ് അപകടമുണ്ടായത്. മുഹമ്മദ് ഭാര്യയേയും കുട്ടികളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം  ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.മാമ്പുഴ സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്‌മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊടുത്തതെന്നാണ് കരുതുന്നത്. മുഹമ്മദ്  പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ജാസ്‌മിന്റെയും, മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും, മുഹമ്മദിന്റെ മൃതദേഹം കിണറ്റിലുമാണ് കാണപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *