EN24TV

വണ്ടിപ്പെരിയാര്‍ യുപി സ്ക്കൂളിന്‍റെ സ്വന്തം അധ്യാപികമാര്‍

ടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സർക്കാർ യു പി സ്ക്കൂളിനൊരു പ്രത്യേകയുണ്ട്. പ്രത്യേകിച്ച് ഇന്ന്, അന്താരാഷ്ട്രാ വനിതാ ദിനത്തില്‍. വണ്ടിപ്പെരിയാർ യു പി സ്കൂളിലെ 24 അധ്യാപികമാരില്‍ 23 പേരും സ്ത്രീകളാണ്. ഹെഡ് മാസ്റ്റര്‍ എസ് ടി രാജ് ഒഴികെ. ഇന്ന് വനിതാ ദിനത്തിന് ആ 24 പേരും ഒരു തീരുമാനമെടുത്തു. ഇന്ന് സ്കൂളിന്‍റെ ഭരണം അധ്യാപികമാര്‍ക്കായിരിക്കും. അവരില്‍ പലരും ഇതേ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നേ ദിവസത്തിന്‍റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാണ് ഈ മാറ്റം. ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

Leave a Comment

Your email address will not be published. Required fields are marked *