EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു…

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ മലയാളികള്‍ കണ്‍തുറന്നു.കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ്‌ കടന്നു…

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ്‌ കടന്നു. വ്യാഴാഴ്‌ച 100.3 ദശലക്ഷം യൂണിറ്റിൽ എത്തി. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ (പീക്ക്‌ ഡിമാൻഡ്‌) ഉപയോഗവും റെക്കോഡിലെത്തി. 4903 മെഗാവാട്ടാണ്‌ ഉപയോഗം. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു നേരത്തെയുള്ള റെക്കോഡ്‌. ചൊവ്വാഴ്‌ച ഇത്‌ മറികടന്ന്‌ 95.61 ദശലക്ഷം യൂണിറ്റായി. ബുധൻ പിന്നെയും വർധിച്ച്‌ 98.45ൽ എത്തി. പീക്ക്‌ ഡിമാൻഡിൽ മുൻവർഷം 4385 മെഗാവാട്ടിലെത്തിയത്‌ റെക്കോഡായിരുന്നു.

കനത്ത ചൂട്‌ തുടരുന്നു…

സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരുന്നു. തൃശൂർ, പാലക്കാട്‌, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്‌ കൂടുതൽ ചൂട്‌. പാലക്കാട്ട്‌ തുടർച്ചയായ രണ്ടാംദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച 40.1 ഡിഗ്രിയാണ്‌. തൃശൂർ വെള്ളാനിക്കരയിൽ 37.8, പുനലൂരിൽ 37.4, കോട്ടയത്ത്‌ 37 ഡിഗ്രി താപനില രേഖപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ ജാമ്യം തുടരും; ഇടക്കാല വിധി ഈ മാസം 20ന്…

മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇടക്കാല വിധി ഈ മാസം 20ന്. നിലവിലെ ജാമ്യം തുടരും. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് കൊടുത്തത്.

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി…

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്.

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം; ഹൈക്കോടതി…

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ആനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയാല്‍ എതിര്‍ക്കില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎൽഎയുടെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളില്‍ അഗസ്ത്യാര്‍ കൂടം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തലശേരിയിൽ ബോംബ് നിർമ്മാണത്തനിടെ സ്ഫോടനം: ആർഎസ്എസ് പ്രവർത്തകന്റെ ഇരുകൈകളും തകർന്നു…

തലശേരി എരഞ്ഞോളിപ്പാലത്ത് സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. കച്ചുമ്പറത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. ഇരു കൈകളും തകർന്ന വിഷ്ണുവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്: 4 സൈനികർ കൊല്ലപ്പെട്ടു…

പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുൻപ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തിൽ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സൈനികൻ തന്നെ ആയിരിക്കും വെടിയുതിർത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു…

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം…

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജയ്പൂരിലെ ശഹീദ് സ്മാരകത്തില്‍ സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസ സമരം നടത്തുന്നത്. ബിജെപിക്കെതിരായ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരമാണെന്ന് സച്ചിന്‍ അനുകൂലികള്‍ വിശദീകരിക്കുമ്പോഴും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹലോട്ടും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് സമരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപവാസ സമരത്തെ പാര്‍ട്ടിവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് …

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം… Read More »

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍…

ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം എംഡിഎംഎയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ കൂരിമണ്ണില്‍ പുളിക്കാമത്ത് വീട്ടില്‍ ജാഫര്‍(30), കുറ്റീരി പുളിക്കാമത്ത് വീട്ടില്‍ ജാഫറലി(30) എന്നിവരെയാണ് മലപ്പുറം എസ്‌ഐ ജിഷില്‍ വിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേര്‍ക്കും കഞ്ചാവ്, അടിപിടി എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ …

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍… Read More »