EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ…

സനാതന ധർമ പരാമർശ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ പിന്തുണ. സനാതന ധർമ വിഷയത്തിൽ കമൽഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമൽഹാസൻ പറ‍ഞ്ഞത്.‘‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ …

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ… Read More »

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു…

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു) ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ് യുഐ) പ്രവര്‍ത്തകന്‍ കൂടിയായ ഫാറൂഖ് ആലമിനെയാണ് ബുധനാഴ്ച കാവേരി ഹോസ്റ്റലില്‍ വച്ച് ആക്രമിച്ചത്. ‘ഇന്ന് കാവേരി ഹോസ്റ്റലില്‍ നടന്ന ഭയാനകമായ ഒരു സംഭവത്തില്‍, കാവേരി ഹോസ്റ്റലിലെ ഒരു മുതിര്‍ന്ന വാര്‍ഡനും അവരുടെ വളര്‍ത്തുനായകളായ എബിവിപി ഗുണ്ടകളും എന്‍ എസ് യു ഐ പ്രവര്‍ത്തകരെയും ജെഎന്‍ യുവില്‍ ശാരീരിക വൈകല്യമുള്ള ഗവേഷണ പണ്ഡിതനായ …

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു… Read More »

സ്‌കൂളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ദലിത് സ്ത്രീ; മക്കളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍, റോഡ് ഉപരോധിച്ചു…

പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലര്‍ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി. എന്നാലിപ്പോള്‍, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു സ്‌കൂളില്‍നിന്നുള്ള സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സ്‌കൂളില്‍ പ്രഭാത ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ ആയതിനാല്‍ മക്കളെ അയക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഒരുപറ്റം രക്ഷിതാക്കള്‍.

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ മുന്നില്‍…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെക്കാളും ലീഡിലേക്ക് ചാണ്ടി ഉമ്മൻ എത്തുകയാണ്. എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. .കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ഉദയനിധിയുടെ തല കൊയ്യാന്‍ 10 കോടി; സന്യാസിക്കെതിരെ മധുര പോലിസ് കേസെടുത്തു…

സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള സന്യാസിയും സംഘപരിവാര്‍ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ മധുര സിറ്റി പോലിസാണ് സന്യാസിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. ഉദയനിധിയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോ പകര്‍ത്തി പങ്കുവച്ച ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായിക്കെതിരെയാണ് വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചതിന് കേസെടുത്തത്. ”ഉദയനിധി …

ഉദയനിധിയുടെ തല കൊയ്യാന്‍ 10 കോടി; സന്യാസിക്കെതിരെ മധുര പോലിസ് കേസെടുത്തു… Read More »

വീട് ആദ്യം നന്നാക്കിയിട്ടു വേണം നാടു നന്നാക്കാന്‍’: ഗണേഷ് കുമാറിനെ മന്ത്രിയാക്കരുതെന്ന് സഹോദരി ഉഷ…

കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുമ്പ് മുഖ്യമന്ത്രിയോട് പറഞ്ഞത്. തന്നോട് ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛന്‍ തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് …

വീട് ആദ്യം നന്നാക്കിയിട്ടു വേണം നാടു നന്നാക്കാന്‍’: ഗണേഷ് കുമാറിനെ മന്ത്രിയാക്കരുതെന്ന് സഹോദരി ഉഷ… Read More »

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു…

ആലുവയിൽ വീണ്ടുമൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി…

പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 1964 ഭൂപതിവ് ചട്ട ഭേദഗതി ബില്ല് നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിര്‍മ്മാണ നിരോധനം മാറുന്നതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ ഓഫീസുകളും സുഖമമായി പ്രവര്‍ത്തിച്ചിരിക്കും അദ്ദേഹം പറഞ്ഞു.വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും അരി മേടിക്കാന്‍ വെച്ച പൈസ വെച്ചാണ് സഖാക്കള്‍ ഓഫീസ് നിര്‍മ്മിക്കാന്‍ പണം തന്നത്. അത് അടച്ചു പൂട്ടാന്‍ …

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി… Read More »

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു…

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് …

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു… Read More »

വാഗമൺ ചില്ലുപാലം ഇന്ന്​ തുറക്കും…

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ജനങ്ങളിലേക്കെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലാണ് കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഇന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ഓണത്തിന് തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകി. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3600 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വാ​ഗ​മ​ണ്ണി​ല്‍ 120 അ​ടി നീ​ള​ത്തി​ല്‍ ജ​ര്‍മ​നി​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഗ്ലാ​സി​ല്‍ നി​ര്‍മി​ച്ച പാ​ല​ത്തി​നു മൂ​ന്ന് കോ​ടി​യാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ്. 35 ട​ണ്‍ …

വാഗമൺ ചില്ലുപാലം ഇന്ന്​ തുറക്കും… Read More »