EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ് സർക്കാരിന്റെ മുൻഗണന : മന്ത്രി ജി.ആർ അനിൽ…

ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ അടുത്തെത്തി പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഈ ജനസൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അദാലത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾക്ക് പുറമേ നിരവധി …

ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ് സർക്കാരിന്റെ മുൻഗണന : മന്ത്രി ജി.ആർ അനിൽ… Read More »

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു…

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ മരിച്ചു. ദൗസ ജില്ലയിലെ കാളിഘട്ട് ഗ്രാമത്തിലാണ് തിങ്കളാഴ്ചയാണ് ആര്യനെന്നു പേരുള്ള കുട്ടി കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. 160 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ട്യൂബ് വഴി ഓക്സിജൻ വിതരണം ചെയ്താണ് ജീവൻ നിലനിർത്തിയത്. ക്യാമറ …

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു… Read More »

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു…

**വിദ്യാഭ്യാസത്തെ അവസരങ്ങളിലേക്കുള്ള കവാടമാക്കുന്ന പദ്ധതികളെന്ന് മന്ത്രി വി.ശിവൻകുട്ടി ** ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കിനാവ്, ട്രെൻഡ് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി …

ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു… Read More »

ഗാസയിൽ ആശുപത്രിക്കുനേരെ ഇസ്രയേൽ ആക്രമണം…

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. വടക്കൻ ​ഗാസയിലെ കമാൽ അ​ദ്വാൻ ​ഹോസ്പിറ്റലിനു നേരെ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് മെഡിക്കൽ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡ്രോൺ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങൾക്ക് ഇസ്രയേലി സൈന്യം ബോംബിടുകയും ചെയ്തു. മുമ്പും ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടിരുന്നു.

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് …

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സില്‍ വച്ച് പ്രധാനമന്ത്രിയുടെ സാനിദ്ധ്യത്തില്‍ സമ്മാനിക്കും. തിരുവനന്തപുരം: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ P V രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 …

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് … Read More »

പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു…

വിതുര ചായം ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു …

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം…

ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി. അതിശക്തമായ മഴ:ശബരിമല തീർഥാടകർക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം… പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ …

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം… Read More »

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു.

നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജനം നാടാകെ വികസനം അട്ടിമറി ക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ 100 വാർഡുകൾ ഉണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഒരു വാർഡു കൂട്ടി 101 വാർഡ് ആക്കുമ്പോൾ കേവലം ഒരു വാർഡ് കൂട്ടുന്നതിനായി 100 വാർഡുകളും പൊളിച്ചെഴുതുകയാണ്. ഇത്തരത്തിൽ 100 വാർഡുകൾ 101 വാർഡ് ആയപ്പോൾ എന്ത് സാമൂഹിക സാമ്പത്തിക ഉന്നമനമാണ് ഉണ്ടാകാൻ പോകുന്നത്? പിന്നോക്കക്ഷേമത്തിനായി നിശ്ചയിച്ചിരുന്ന എസ്.സി. സംവരണ വാർഡുകൾ …

പി ടി പി നഗർ വാർഡ് നിലനിർത്തുക എന്ന ആവശ്യവുമായി അഡ്വക്കറ്റ് VJ ഗിരികുമാർ ഉപവസിച്ചു. Read More »

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയി‍ന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഈ വാക്കത്തോണോടെ ജില്ലയിലെ ക്യാമ്പയിനു തുടക്കമായി. സ്കൂൾ കൗൺസിലേഴ്‌സ്, മഹിളാ മന്ദിരത്തിലെ കുട്ടികൾ എന്നിവരുടെ ഫ്ലാഷ് മൊബോടെ തുടങ്ങിയ വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്തു.സബ് കളക്ടർ ആൽഫ്രഡ് ഒ വി സ്ത്രീധന നിരോധന …

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ – വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. Read More »

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ…

**പോത്തൻകോട് -മംഗലപുരം റോഡിന്റെ സംഘാടക സമിതി രൂപീകരിച്ചു **റോഡ് നിർമ്മാണോദ്ഘാടനം ഡിസംബർ 5ന് വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌ തടസ്സം നിൽക്കുന്ന കുപ്രചരണങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതാക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് -മംഗലപുരം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ നിർമ്മാണം 5 മാസം കൊണ്ട് പൂർത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഴുവൻ പ്രവൃത്തികളും …

വലിയ പദ്ധതികൾ തുടങ്ങാൻ നേരിടേണ്ടി വരുന്നത് നിരവധി കടമ്പകൾ : മന്ത്രി ജി. ആർ അനിൽ… Read More »