നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക
തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജനം നാടാകെ വികസനം അട്ടിമറി ക്കുന്നതും രാഷ്ട്രീയ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ 100 വാർഡുകൾ ഉണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഒരു വാർഡു കൂട്ടി 101 വാർഡ് ആക്കുമ്പോൾ കേവലം ഒരു വാർഡ് കൂട്ടുന്നതിനായി 100 വാർഡുകളും പൊളിച്ചെഴുതുകയാണ്. ഇത്തരത്തിൽ 100 വാർഡുകൾ 101 വാർഡ് ആയപ്പോൾ എന്ത് സാമൂഹിക സാമ്പത്തിക ഉന്നമനമാണ് ഉണ്ടാകാൻ പോകുന്നത്? പിന്നോക്കക്ഷേമത്തിനായി നിശ്ചയിച്ചിരുന്ന എസ്.സി. സംവരണ വാർഡുകൾ 10 എണ്ണം ഉണ്ടായിരുന്നത് 9 എണ്ണം ആയി കുറച്ചിരിക്കുന്നു.അശാസ്ത്രീയമായ വാർഡ് വിഭജനം നാടിൻ്റെ വികസനത്തെ അട്ടിമറിക്കുന്നു. കൂടാതെ തിരുവനന്തപുരം കോർപ്പറേഷനിൽ ലക്ഷക്കണക്കിന് കെട്ടിടങ്ങളുടെ ടി.സി. നമ്പ റുകൾ മാറുന്നതിനാൽ താമസക്കാരായ 10 ലക്ഷത്തിൽപരം ജനങ്ങളും അവരുടെ തിരിച്ചറി യൽ രേഖകൾ തിരുത്തേണ്ടി വരുന്നു. (ആധാർ, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് തുടങ്ങിയവ) ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനവും പ്രവൃത്തിയും ആർക്ക് വേണ്ടി ?
തിരുവിതാംകൂറിൻ്റെ മുൻമുഖ്യമന്ത്രിയും കേരള സംസ്ഥാനത്തിൻ്റെ രണ്ടാമത്തെ മുഖ്യ മന്ത്രിയും ചരിത്ര പുരുഷനുമായിരുന്ന പട്ടംതാണുപിള്ളയുടെ പേരിലറിയപ്പെട്ടിരുന്ന പിറ്റിപി നഗർ വാർഡ് പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുന്നു. തലസ്ഥാന നഗരത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ഏര്യകളിൽ ഒന്നായിരുന്നു പട്ടം താണുപിള്ള പിറ്റിപിയിൽ സ്ഥാപിച്ചത്. കൊട്ടാരംകാട് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തേക്ക് നിരവധി സർക്കാർ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും കൊണ്ടു വന്ന് താമസിപ്പിച്ചത് പട്ടം താണുപിള്ള യുടെ ദീർഘവീക്ഷണമായിരുന്നു. അത്തരത്തിൽ ചരിത്രപ്രധാന്യമുള്ള ഈ പ്രദേശം ഉൾപ്പെ ടുന്ന പിറ്റിപി നഗർ വാർഡിൻ്റെ വികസനവും ജനങ്ങളുടെ ക്ഷേമത്തെയും അട്ടിമറിക്കുന്ന പ്രവർത്തനമാണ് ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്.പിറ്റിപി നഗർ വാർഡിലേക്ക് മാത്രമായി നിലവിൽ ഓരോ സാമ്പത്തികവർഷവും നഗര സഭയിൽ നിന്നും അനുവദിച്ചിരുന്ന തുകതന്നെ അപര്യാപ്‌തമാണെന്നിരിക്കെ ഈ വാർഡി നെ പല വാർഡുകളിലേക്ക് വിഭജിച്ച് നൽകുമ്പോൾ പിറ്റിപി വാർഡിലെ വികസന പ്രവർത്ത നങ്ങൾക്ക് ഇനി മറ്റു വാർഡുകളെ ആശ്രയിക്കേണ്ടി വരുന്നു. ജനങ്ങൾക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കും ഇതേ അവസ്ഥ ഉണ്ടാക്കുന്നു.തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പിറ്റിപി നഗർ വാർഡിലെ ജനങ്ങൾ നൽകിയ ജനഹിതത്തിൽ വിറളിപൂണ്ടവർ അധികാരത്തിൻ്റെ ധിക്കാരത്താൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ വികസന വിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രതികരിക്കേണ്ടതാണ്.