EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് …

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സില്‍ വച്ച് പ്രധാനമന്ത്രിയുടെ സാനിദ്ധ്യത്തില്‍ സമ്മാനിക്കും.

തിരുവനന്തപുരം: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ P V രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് വൈദ്യന്‍ എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കുമെന്നും ആര്യവൈദ്യ ഫാര്‍മസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1994-ൽ ഏർപ്പെടുത്തിയ ബൃഹത്രയീ രത്‌ന അവാർഡ് ആയുർവേദ രംഗത്തെ അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമൻ ധാതർ ശാസ്ത്രി, വൈദ്യ VJ തക്കർ, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയർ തുടങ്ങിയ പ്രമുഖരാണ് മുന്‍കാലങ്ങളിലെ പുരസ്കാര ജേതാക്കള്‍.“ആയുര്‍വേദരംഗത്തെ ഏറ്റവും ഉത്സാഹിയായ കരുത്തര്‍ക്കൊപ്പമാണ് എം ആര്‍ വാസുദേവന്‍ നമ്പൂതിരിയുടെ സ്ഥാനം. ദശാബ്ദങ്ങളായി തുടരുന്ന പ്രവര്‍ത്തനങ്ങളിലുടെ അതിപുരാതന ചികിത്സാരീതിയായ ആയുര്‍വേദത്തിന്റെ മുല്യങ്ങളെ സംരക്ഷിക്കാനും ആയുര്‍വേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാര്‍ന്ന ചികിത്സരീതി പിന്തുടരാനും അദ്ദേഹം ശ്രദ്ധിക്കുന്നു.പരമ്പരാഗത ആയുര്‍വേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രചോദനമേകുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകമെന്നും ആര്യ വൈദ്യ ഫാര്‍മസിയുടെ എക്സികുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസവാര്യർ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആര്യവൈദ്യന്‍ പി വി രാമവാര്യര്‍ സ്ഥാപിച്ച എ.വി.പി (കോയമ്പത്തൂര്‍)ആയുര്‍വേദ വൈദ്യശാസ്ത്ര രീതിയെ അവംലബിച്ച് സമഗ്ര ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ മുന്‍പിലാണ്. 120 വര്‍ഷത്തെ പാരമ്പര്യമുള്ള എ വി പി രാജ്യത്തുടനീളം പടര്‍ന്നു കിടക്കുന്ന ശൃംഖലയിലുടെ ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്തെ പഠനം, ഗവേഷണം, ചികിത്സ എന്നിവക്കായി പ്രവര്‍ത്തിക്കുന്നു. ആധുനിക ചികിത്സാ രീതികള്‍ സംയോജിപ്പിച്ച് പുരാതന വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും സംരക്ഷിക്കാനുമാണ് ആര്യവൈദ്യ ഫാര്‍മസി ലക്ഷ്യം വയ്ക്കുന്നത്. വിദ്യ , വൈദ്യ, വിധി എന്നീ അടിസ്ഥാന ഘടകങ്ങളാണ് എ.വി.പിയുടെ പ്രവൃത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *