വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ …
ഷാരോണ്‍ വധകേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന് മൂന്നുവർഷം തടവ്. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രായത്തിന്റെ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു. ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമെന്ന് കോടതി. ഗ്രീഷ്മയെ മാത്രം നോക്കിയാൽ പോരാ ഷാരോണിനെയും കുടുംബത്തെയും നോക്കണമെന്നും കോടതി പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, …