സുഗതകുമാരിക്ക് ചിത്രകല കൊണ്ടൊരു ആദരാഞ്ജലി – ആദ്യമായി ഒരു മലയാളകവിയുടെ കവിതകൾ ചിത്രങ്ങളായി അവതരിപ്പിക്കുന്നു…
ജനുവരി 25, 2025: പ്രശസ്ത മിക്സഡ് മീഡിയ ആർട്ടിസ്റ്റ് കൃഷ്ണപ്രിയയുടെ അതുല്യ ചിത്ര പരമ്പരയായ സുഗത ദർശൻ്റെ അനാച്ഛാദനത്തോടെ ചിത്രകലയും മലയാള സാഹിത്യവും ഒന്നു ചേരുന്ന ഒരു നാഴികക്കല്ലിന് കേരളം സാക്ഷ്യം വഹിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള കവിയുടെ കാവ്യ സൃഷ്ടികൾ ചിത്രങ്ങളുടെ പരമ്പരയായി രൂപാന്തരപ്പെടുന്നത്.അനശ്വര കവയിത്രിയായ സുഗതകുമാരി ടീച്ചറുടെ കവിതകളെ ശ്രീമതി കൃഷ്ണപ്രിയ ചിത്രങ്ങളാക്കിയിരിക്കുന്നു. ഇതു മഹാഭാരതം, സ്നേഹത്തിനെന്തേ നിറം?, കണിക്കൊന്ന, നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു?, മരത്തിനു സ്തുതി, കറുപ്പ്, കുറുഞ്ഞിപൂക്കൾ, മരമാമരം, രാത്രിമഴ, …