
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുത്. കഥ മെനയരുത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്‍റെ പ്രവർത്തിയെന്നും കോടതി ചോദിച്ചു.പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി…

നടി ഹണിറോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയാണ് ബോബി പുറത്തിറങ്ങിയത്. സഹതടവുകാരുടെ മോചനം ഉറപ്പുവരുത്താന്‍ അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോബി ജയിലില്‍ തുടരുകയാണെന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഹൈക്കോടതി അടിയന്തിരമായി ഇടപെട്ടു. എന്തുകൊണ്ടാണ് ബോബി പുറത്തിറങ്ങാത്തതെന്ന് അറിയിക്കണമെന്ന് രാവിലെ കോടതി അഭിഭാഷകരോട് ചോദിച്ചു. വിഷയത്തില്‍ നേരിട്ട് ഹാജരാവാനും നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ട്രാഫിക് ബ്ലോക്ക് മൂലം കാക്കനാട് ജയിലില്‍ എത്താന്‍ വൈകിയെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബോബി പറഞ്ഞു.


പെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം …

പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണം. കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് 28,000 അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പുറമെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഉണ്ട്. ഇവരില്‍ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.