വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു;
വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടി ചത്തുവെന്ന് ഡോ. ജേക്കബ് അലക്സാണ്ടർ. ചത്ത കരടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തു. കരടിയെ വെറ്റനറി ഡോക്ടർ എത്തി മയക്കുവെടി വെച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിച്ചത്.കരടിയെ വെറ്റനറി ഡോക്ടർ എത്തിയാണ് മയക്കുവെടി വെച്ചത്. അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ കിണറിന് പുറത്തെത്തിക്കാൻ തീരുമാനിച്ചത്. മയക്കുവെടിയേറ്റ കരടി വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കിണറിന്റെ അടിത്തട്ടിൽ നിന്നാണ് കരടിയുടെ ജഡം കിട്ടിയത്. ഇതിനിടെ കരടിയെ രക്ഷിക്കാനുളള …