താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു…
താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിവിധ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് രാവിലെ ആറോടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ തുടങ്ങിയത്. തിരൂര്‍ ആശുപത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. മരണപ്പെട്ട അദ്‌നാന്റെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി. അതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ട 22 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. …