EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; ഷാറൂഖ് സെയ്‌ഫിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടും…

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വിടും. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ ഐ എ കോടതി അംഗീകരിച്ചിരുന്നു. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ ഐ എക്ക് കൈമാറി. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഷാറൂഖിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് കസ്റ്റഡി.വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.ഏപ്രില്‍ …

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; ഷാറൂഖ് സെയ്‌ഫിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടും… Read More »

റേഷന്‍ വിതരണ മുടക്കം; ഇന്ന് കോണ്‍ഗ്രസ് കരിദിനം…

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനം. കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികള്‍ പിടിച്ചും റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരന്ന് പ്രതിഷേധം നടത്തും.റേഷന്‍ വിതരണം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സര്‍ക്കാര്‍ നിഷ്ക്രിയമാണ്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ …

റേഷന്‍ വിതരണ മുടക്കം; ഇന്ന് കോണ്‍ഗ്രസ് കരിദിനം… Read More »

തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ സ്മരണയിൽ ഇന്ന് മെയ് ദിനം…

ചരിത്രപ്രസിദ്ധമായ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഓർമ പുതുക്കലാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമര്‍പ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം മെയ്ദിനം മുന്നോട്ട് വെക്കുന്നുണ്ട്. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാന്‍ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊര്‍ജ്ജം പകരുന്ന ദിനാചരണം കൂടിയാണ്.തൊഴിലാളി വര്‍ഗത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് ആദ്യ ദിവസം തൊഴിലാളി ദിനം അല്ലെങ്കില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. മെയ് ദിനം എന്നും അറിയപ്പെടുന്ന ഈ …

തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ സ്മരണയിൽ ഇന്ന് മെയ് ദിനം… Read More »

ശക്തമായ മഴയും കാറ്റും കോടമഞ്ഞും തീർത്ത വെല്ലുവിളികൾക്കിടയിലും അരിക്കൊമ്പനെ തളച്ചു…

അരിക്കൊമ്പനെ തളച്ചു; ശക്തമായ മഴയും കാറ്റും കോടമഞ്ഞും തീർത്ത വെല്ലുവിളികൾക്കിടയിലും ആനയെ ലോറിയിൽ കയറ്റി…ഒടുവിൽ രണ്ടാം ദിവസം മിഷൻ അരിക്കൊമ്പൻ വിജയം.ആദ്യ മയക്കുവെടിവച്ച് അഞ്ചുമണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വണ്ടിയിൽ കയറ്റി. ശക്തമായ മഴയും കാറ്റും കോടമഞ്ഞും ദൗത്യം ദുഷ്കരമാക്കിയിരുന്നു.നാല് കുങ്കിയാനകൾ ചേർന്ന് ആനയെ തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മഴ പെയ്തത്.അനിമൽ ആംബുലൻസിന്റെ സമീപത്താണ് അരിക്കൊമ്പൻ നിന്നിരുന്നത്.ഏഴ് ഡോസ് മയക്കുവെടികൾ ഏറ്റിട്ടും ശൗര്യം വിടാത്ത കൊമ്പനെ കനത്ത വെല്ലുവിളികൾക്കിടയിലും അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു.ചിന്നക്കനാലിൽ സിമന്റ് പാലത്തിന് സമീപത്തുവച്ചാണ് അരിക്കൊമ്പനെ …

ശക്തമായ മഴയും കാറ്റും കോടമഞ്ഞും തീർത്ത വെല്ലുവിളികൾക്കിടയിലും അരിക്കൊമ്പനെ തളച്ചു… Read More »

ഒളിച്ചുകളിച്ചും കളിപ്പിച്ചും അരിക്കൊമ്പൻ; ദൗത്യം തുടരുന്നു…

ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്.വെള്ളി രാവിലെ മയക്കുവെടി വയ്‍ക്കാനുള്ള സർവ സന്നാഹങ്ങളുമായി കാത്തിരുന്ന ദൗത്യസംഘത്തെയും നാട്ടുകാരെയും നിരാശരാക്കി കൊമ്പൻ അപ്രത്യക്ഷനായിരുന്നു. 13മണിക്കൂറിന് ശേഷം വൈകിട്ട് 5.30ഓടെയാണ് ശങ്കരപാണ്ടിമെട്ടിലെ ഏലത്തോട്ടത്തിൽ വനപാലകർ അരിക്കൊമ്പനെ കണ്ടത്. എട്ടോടെ അരിക്കൊമ്പനെ ദൗത്യ സ്ഥലത്തെത്തിച്ച് മയക്കുവെടി വയ്‍ക്കാനാണ് തീരുമാനം.

സോളർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി റെയിൽവേ ട്രാക്കില്‍ മരിച്ച നിലയില്‍…

റിട്ടയേർഡ് ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണ‌നെ റെയിൽവേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള റെയിൽവേ ക്രോസിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്‌ണ‌ൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നത്.

ആവേശത്തിന്റെ കൊടുമുടിയിൽ തൃശൂർ പൂരം; പൂര വിളമ്പരം ഇന്ന്…

തൃശൂർ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര വിളമ്പരം നടത്തും.ഇതോടെ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമാകും.

പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും;കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും.ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി വിമാന മാർഗമാണ് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് …

പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും;കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും… Read More »

രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്…

തനിക്കെതിരായ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും…

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറും. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന മറ്റ് 8 ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കുന്നത്തോടെ പൂരാഘോഷത്തിന് തുടക്കമാകും.ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. വെള്ളിയാഴ്‌ച വൈകിട്ടാണ് സാമ്പിൾ …

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും… Read More »