‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല’;ബി.ജെ.പിയെ വെല്ലുവിളിച്ച്- എംകെ സ്റ്റാലിന്‍…
മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അത് അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് മന്ത്രി സെന്തില്‍ ബാലാജിയെ പിടികൂടിയത്. അദ്ദേഹത്തെ മാനസികമായി ഇഡി പീഡിപ്പിക്കുകയാണ്. …