Kerala news
മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് മാധ്യമ സംഘടനകളുടെ തുറന്ന കത്ത്…
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ് മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി മാധ്യമ സംഘടനകൾ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന് തുറന്ന കത്തെഴുതി.ഡിജിപബ്ബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻസ് പ്രസ് കോർ, പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ, ഫൗണ്ടേഷൻ ഓഫ് മീഡിയാ പ്രൊഫഷണൽസ്, നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ, നാഷണൽ അലയൻസ് ഓഫ് ജേർണലിസ്‌റ്റ്‌സ്, ചണ്ഡിഗഢ് പ്രസ്‌ക്ലബ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്‌റ്റ്സ്, കേരളാ യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്‌റ്റ്‌സ് തുടങ്ങിയ 16 സംഘടനകളാണ് കത്തെഴുതിയത്.‘മാധ്യമപ്രവർത്തകർ നിയമത്തിന് മുകളിലല്ലെന്ന് …
മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് മാധ്യമ സംഘടനകളുടെ തുറന്ന കത്ത്… Read More »
ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതികരണവുമായി ഡോ. തോമസ് ഐസക്…
ഡല്‍ഹി പോലിസ് വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. പുകഴ്ത്തുപാടലുകള്‍ അല്ലാതെ ഇന്ത്യാ രാജ്യത്ത് വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സര്‍ക്കാരെന്നും കേരളത്തില്‍ പ്രലോഭനവും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ട് മുഴുവന്‍ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കേരളത്തിലെ ഇത്തരം മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ട് കീഴ്‌പ്പെടുത്തുകയെന്നതാണു ബിജെപി നീക്കമെന്നും അദ്ദേഹം …
ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതികരണവുമായി ഡോ. തോമസ് ഐസക്… Read More »
പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ…
തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക …
പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ… Read More »
സംസ്ഥാനത്ത് കനത്ത മഴ, തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്…
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. പുതുക്കിയ കാലാവസ്ഥാ അറിയിപ്പനുസരിച്ച് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷന്‍ അറിയിച്ചു.തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, പത്തനംതിട്ട …
സംസ്ഥാനത്ത് കനത്ത മഴ, തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്… Read More »
‘ഹിജാബ് നിരോധിച്ച ബി.ജെപിയും തട്ടം ഉപേക്ഷിക്കുന്നത് നേട്ടമായി കാണുന്ന സിപിഎമ്മും തമ്മിൽ എന്താണ് വ്യത്യാസം’; പ്രതിപക്ഷ നേതാവ്…
സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാറിന്റെ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സംഘ്പരിവാറിന് കീഴ്പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞുതട്ടം ഒഴിവാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്.ഹിജാബ് നിരോധിച്ച ബി.ജെ.പി സർക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? …
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന്…
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക. രാവിലെ 9.30 മുതല്‍ 1.40 വരെ ജില്ലകളിലെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും, ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവുമാണ് നടക്കുന്നത്.ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം …
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന്… Read More »
മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി…
മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ ആറ് വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മെയതി വിദ്യര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം വന്നത്.അതേസമയം മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്തി …
മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി… Read More »
മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…
മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നില്ല. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജന്‍ വന്നിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.കരുവന്നൂര്‍ ബാങ്കില്‍ പരാാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നു എന്ന പരാതിയുമായി ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.
കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം…
2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറായ ഡ്രൂ വീസ്മാന്‍. ഇരുവരുടെയും കണ്ടെത്തലുകളാണ് ലോകത്തെ വിറപ്പിച്ച കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഈ വര്‍ഷം നല്‍കുന്ന ആറ് നൊബേല്‍ സമ്മാനങ്ങളില്‍ ആദ്യത്തേതാണ് ഈ …
കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം… Read More »