EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

ഇനി തുലാവര്‍ഷത്തിന്റെ വരവ്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും…

അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന  ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു …

ഇനി തുലാവര്‍ഷത്തിന്റെ വരവ്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും… Read More »

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം…

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി.9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 …

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം… Read More »

ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടുകൂടി തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേർന്നേക്കും. എന്നാലും ആദ്യഘട്ടത്തിൽ മഴ ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറാനും സാധ്യതയുണ്ട്.കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമാകും. അടുത്ത …

ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത… Read More »

‘അവിഹിതബന്ധം’ അന്വേഷിച്ച് സ്വയം അപഹാസ്യരാവരുത്; ദേവഗൗഡയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി…

എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് പിണറായി വിജയന്‍ സമ്മതിച്ചെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പരാമര്‍ശത്തിന് രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി. പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് …

‘അവിഹിതബന്ധം’ അന്വേഷിച്ച് സ്വയം അപഹാസ്യരാവരുത്; ദേവഗൗഡയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി… Read More »

പിണറായി സര്‍ക്കാര്‍ ബിജെപിയുടെ വിരട്ടലില്‍ വീണു…

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെ.ഡി.എസ് ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയും ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയുടെ പ്രതിനിധി പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ അംഗമാണെന്നത് വിചിത്രമാണ്. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല.എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്‍.ഡി.എ പ്ലസ് …

പിണറായി സര്‍ക്കാര്‍ ബിജെപിയുടെ വിരട്ടലില്‍ വീണു… Read More »

യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം…

സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം വൻ വിജയം. തലസ്ഥാന ന​ഗരി അപ്പാടെ സ്തംഭിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവൻ വഴികളും പൊലീസ് അടച്ചിട്ടു. സെക്രട്ടേറിയറ്റ് പ്രവർത്തനം പാടേ നിശ്ചലം.അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വൻ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം …

യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം… Read More »

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിൻറെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം…

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിൻറെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.രാവിലെ ആറുമുതൽ സെക്രട്ടറിയേറ്റിൻറെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായും ഉപരോധിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തുക.ആറരയോടെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും.എഐ ക്യാമറ അഴിമതി ഉൾപ്പടെ …

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിൻറെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം… Read More »

നടൻ കുണ്ടറ ജോണി (71) അന്തരിച്ചു…

കൊല്ലം: നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക്…

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാളിയാക്കണമെന്ന് അറിയിച്ചിട്ടുണ്ട്..കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും …

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക്… Read More »

ഉമ്മൻ ചാണ്ടിക്കെതിരായ ​ഗൂഢാലോചന: ​ഗണേഷ് കുമാറിന്റെ ഹർജി ഇന്നു ഹൈക്കോടതിയിൽ…

സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി ഇന്ന് വരെ സ്റ്റേ ചെയ്തിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്.