EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

തലസ്ഥാനത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി…

നാടോടി ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയത്. െമൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എല്‍ പി നഗര്‍ സ്വദേശികളാണ് ഇവര്‍. അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെ ആണു കാണാതായത്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം …

തലസ്ഥാനത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി… Read More »

അലിപൂരിലെ പെയിന്റ് ഫാക്ടറിയില്‍ തീപ്പിടിത്തം; ഏഴുപേര്‍ മരിച്ചു…

ഡല്‍ഹി അലിപൂരിലെ ദയാല്‍പുര്‍ മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു. തീയണച്ചിട്ടുണ്ട്. ഇവിടുത്തെ പെയിന്റ് ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കകത്ത് പെട്ടു പോയവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.ഫാക്ടറിയിലെ തൊഴിലാളികളാണ് മരണപ്പെട്ടവര്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തീപ്പിടിത്തമുണ്ടായത്. 22 അഗ്നിശമന വാഹനങ്ങളാണ് തീയണക്കുന്നതിനായി സംഭവ സ്ഥലത്തെത്തിയത്. രണ്ട് മണിക്കൂര്‍ കഠിന പരിശ്രമം നടത്തിയാണ് അഗ്നിശമന സേന തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി… കൊല്ലം പത്തനാപുരം പട്ടാഴിയിൽ നിന്ന് …

അലിപൂരിലെ പെയിന്റ് ഫാക്ടറിയില്‍ തീപ്പിടിത്തം; ഏഴുപേര്‍ മരിച്ചു… Read More »

ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കൈയില്‍ കരുതിയാണ് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍…

രാജ്യതലസ്ഥാനത്തേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനാല്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് തയ്യാറെടുത്താണ് പോവുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക മാര്‍ച്ച്. 2020ല്‍ 13 മാസത്തോളം ഡല്‍ഹി അതിര്‍ത്തിയില്‍ ക്യാംപ് ചെയ്താണ് കര്‍ഷകര്‍ സമരം ചെയ്തത്. ആ സമരത്തിന്റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും കര്‍ഷകര്‍ പറയുന്നു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകള്‍ നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താതെ …

ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കൈയില്‍ കരുതിയാണ് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍… Read More »

അമേരിക്കയിലെ ചര്‍ച്ചില്‍ വെടിയുതിര്‍ത്ത യുവതിയെ പോലിസ് വെടിവെച്ച് കൊന്നു…

അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേർക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിർത്തതോടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു.പള്ളിയിലുണ്ടായിരുന്ന …

അമേരിക്കയിലെ ചര്‍ച്ചില്‍ വെടിയുതിര്‍ത്ത യുവതിയെ പോലിസ് വെടിവെച്ച് കൊന്നു… Read More »

ഉത്തരാഖണ്ഡില്‍ കലാപം; 4 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്കു പരിക്ക്…

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് മദ്‌റസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും തകര്‍ത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക്. വ്യാപക ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉള്‍പ്പെടെയുള്ള ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും അടച്ചു. നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹല്‍ദ്വാനിയിലെ വന്‍ഭൂല്‍പുര പ്രദേശത്ത് ഇന്നലെ മദ്‌റസയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പള്ളിയും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ വന്‍ പോലിസ് സന്നാഹത്തോടെ പൊളിച്ചുനീക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. …

ഉത്തരാഖണ്ഡില്‍ കലാപം; 4 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്കു പരിക്ക്… Read More »

സെന്റ് ഗൊറെറ്റീസ് സ്കൂളിൽ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു…

തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ഗൊറെറ്റീസ് ഹൈസ്കൂളിൽ ആൺകുട്ടികളുടെ ശുചിമുറി സമുച്ചയം അഡ്വ. വി.കെ പ്രശാന്ത്എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ്ശുചിമുറികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കിണവൂർ വാർഡ് കൌൺസിലർ സുരകുമാരി ആർ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. അക്വീന, സ്കൂൾ ലോക്കൽ മാനേജർ മദർ. ഡോ. സാന്ദ്ര, പി.റ്റി.എ പ്രസിഡന്റ് സൈമൺ പിമാത്യൂ, സ്റ്റാഫ് സെക്രട്ടറി സിനി ബി സൈമൺ എന്നിവർ പങ്കെടുത്തു. മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ …

സെന്റ് ഗൊറെറ്റീസ് സ്കൂളിൽ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു… Read More »

കേരളസമരം ; പ്രതിഷേധം ഉജ്വല മുന്നേറ്റമാകും…

ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധസമരം നടക്കും. എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന പ്രതിഷേധം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്വല അധ്യായമായി മാറും. സമരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നിലകൊള്ളുന്ന എല്ലാവരും ഏറ്റെടുക്കേണ്ടിവരുന്ന സമരമാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ പങ്കാളിത്തം സമരത്തിൽ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി …

കേരളസമരം ; പ്രതിഷേധം ഉജ്വല മുന്നേറ്റമാകും… Read More »

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ …

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് 31-ാം തവണയാണ് കേസ് സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി …

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ … Read More »

ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സുപ്രധാനമായ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ട് ജീവനക്കാരുടെ ഡിഎ കേവലം രണ്ട് ശതമാനം മാത്രമായി പരിമിതപ്പെടുത്തി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു പ്രകടനം നടത്തി.വാഗ്ദാനങ്ങൾ ജലരേഖയാക്കിയും ഉറപ്പുകൾ ലംഘിച്ചും സംസ്ഥാ സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ വഞ്ചിച്ചുവെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു …

ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ… Read More »

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക…

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു. നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് …

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക… Read More »