EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

സുഡാനിൽ ആർഎസ്‌എഫ്‌ ആക്രമണം; 
100 ഗ്രാമീണർ കൊല്ലപ്പെട്ടു…

സുഡാൻ അർധസൈനിക വിഭാഗമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സസ്‌ (ആർഎസ്‌എഫ്‌) ഗെസിര സംസ്ഥാനത്തെ വാദ്‌ അൽനൗറ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ വാദ്‌ മദാനി നഗരം പിടിച്ചെടുത്തശേഷം ആർഎസ്‌എഫ്‌ നടത്തുന്ന അക്രമ പരമ്പരയിൽ ഒടുവിലത്തേതാണിത്‌ .2023 ഏപ്രിലിൽ ആർഎസ്‌എഫിനും സുഡാൻ സൈന്യത്തിനുമിടയിൽ തുടങ്ങിയ അധികാര വടംവലി രാജ്യത്തെ കലാപക്കളമാക്കിയിരുന്നു. ഒടുവിൽ തലസ്ഥാനമായ ഖാർത്തൂം ആർഎസ്‌എഫ്‌ പിടിച്ചെടുത്തു. അതിനുശേഷം സായുധസംഘങ്ങൾക്കെതിരെ എന്നുപറഞ്ഞ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ്‌ ആർഎസ്‌എഫ്‌.

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്…

വാരാണസിയിൽ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ ജനങ്ങൾ ഒറ്റുനോക്കികൊണ്ടിരുന്നത് അജയ് റായിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറായിരത്തോളം വോട്ടിനു അൽപ സമയമെങ്കിലും പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, …

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്… Read More »

സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ…

ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.72കാരനും വൃക്കരോഗിയുമായ ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും തരൂർ പറഞ്ഞു. 

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് …

10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്. കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരില്‍ വീട്ടില്‍ പി പി മോഹനനെ(51)യാണ് ഈരാറ്റുപേട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 2.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ജഡ്ജി റോഷന്‍ തോമസ് വിധിച്ചു. പിഴ തുകയില്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിട്ടുണ്ട്. പോക്‌സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. …

10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ് … Read More »

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല

ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ …

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല Read More »

പൈപ്പിൻമൂട് ബസ് വെയിറ്റിംഗ് ഷെൽട്ടറും ഹൈടെക്ക്…

  വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ ശാസ്തമംഗലം പൈപ്പിൻമൂട് ജംഗ്ഷനിൽ പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകി. ബസ് കാത്തിരിക്കുന്നവർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന സീറ്റുകൾ, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ, മാഗസിൻ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. സി.ഇ.ആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ ഒരു കുടിവെള്ള കിയോസ്ക്കും സജ്ജമാക്കി. യാതൊരുവിധ സർക്കാർ …

പൈപ്പിൻമൂട് ബസ് വെയിറ്റിംഗ് ഷെൽട്ടറും ഹൈടെക്ക്… Read More »

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു…

പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

മായമ്മ ജൂൺ 7 ന്…

നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മ എന്ന ചിത്രം ജൂൺ 7 ന് തീയേറ്ററുകളിലെത്തുന്നു. മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ തുടങ്ങി ഒരു വലിയ താരനിര …

മായമ്മ ജൂൺ 7 ന്… Read More »

സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി ജയരാജന്‍…

തന്നെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചെന്ന പ്രചാരണം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. മാധ്യമ വാര്‍ത്ത വിശ്വസിച്ച് പ്രതികരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മാധ്യമ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് വിധിപ്പകര്‍പ്പ് വ്യക്തമാക്കുന്നു. നടപടിക്രമങ്ങളുടെ സാങ്കേതികത്വവും നിയമസാധുതയും മാത്രം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുധാകരന്റെ അപ്പീല്‍ അനുവദിച്ചത്. ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ പാടില്ലെന്നത് മാത്രമാണ് …

സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി ജയരാജന്‍… Read More »

മഴക്കാല പൂർവ നടപടികളിൽ സർക്കാർ വീഴ്ചവരുത്തി,തലസ്ഥാനം വെള്ളത്തിലായി; വിഡി സതീശൻ

കെടുകാര്യസ്ഥതയാണ് സർക്കാരിൻ്റെ മുഖമുദ്രയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂർവ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങളും നൽകിയില്ലെന്നും ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്‌തിട്ടില്ലെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജലവിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ പോലുമില്ല.ദേശീയപാത …

മഴക്കാല പൂർവ നടപടികളിൽ സർക്കാർ വീഴ്ചവരുത്തി,തലസ്ഥാനം വെള്ളത്തിലായി; വിഡി സതീശൻ Read More »