EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

ഭ്രമണപഥം ഉയർത്തി ; ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്ന് ആദിത്യ എൽ വൺ…

അഞ്ചാം ഘട്ടം ഭ്രമണപഥം ഉയർത്തിയതോടെ ഭൂഗുരുത്വാകർഷണ വലയത്തിൽ നിന്ന് ആദ്യത്യ എൽ വൺ പുറത്തുകടന്നു.ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻ്റെ നിർണായക ഘട്ടമാണ് ഇതോടെ പിന്നിട്ടത്. പുലർച്ചെ രണ്ട് മണിക്ക് ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്‍റ് ഇൻസർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. .15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ് വൺ ആണ് ആദിത്യ എൽ വണ്ണിന്‍റെ ലക്ഷ്യം. 110 ദിവസം കൊണ്ട് എൽ വൺ പോയിന്‍റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ജനുവരി ആദ്യ …

ഭ്രമണപഥം ഉയർത്തി ; ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്ന് ആദിത്യ എൽ വൺ… Read More »

തമിഴ്‌നാട്ടിൽ ബിജെപി ക്ക് തിരിച്ചടി ; അപമാനം സഹിച്ച് സഖ്യം തുടരാനില്ലെന്ന് എ ഐ എ ഡി എം കെ…

ബിജെപി യുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ മുന്നണി ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നുമാണ് അണ്ണാ ഡിഎംകെ നേതാക്കളുടെ …

തമിഴ്‌നാട്ടിൽ ബിജെപി ക്ക് തിരിച്ചടി ; അപമാനം സഹിച്ച് സഖ്യം തുടരാനില്ലെന്ന് എ ഐ എ ഡി എം കെ… Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് തുടരുന്നു…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് തൃശൂരും, കൊച്ചിയിലും ഇ ഡി റെയ്ഡ് തുടരുന്നു. വിവിധ സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ്. പരിശോധന നടക്കുന്ന തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് കേരള വൈസ് പ്രസിഡന്റ് എം.കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തി.തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് തുടരുന്നു… Read More »

960 കോടി രൂപ ചെലിവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് ഹൈവേയില്‍ വിള്ളല്‍…

രാജ്യത്തെ ആദ്യത്തെ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍. മധ്യപ്രദേശിലെ സിയോനിയിലെ പെഞ്ച് ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിലാണ് തുടര്‍ച്ചയായ കനത്ത മഴയെതുടര്‍ന്ന് വിള്ളലുണ്ടായത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമാണ് വിള്ളല്‍. വിള്ളലുകള്‍ കണ്ടതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം അടച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് മേഖലയില്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. 960 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച എലിവേറ്റഡ് ഹൈവേ രണ്ട് വര്‍ഷം മുന്‍പാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പെഞ്ച് …

960 കോടി രൂപ ചെലിവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് ഹൈവേയില്‍ വിള്ളല്‍… Read More »

 മന്ത്രിസഭാ പുനസംഘടനയിൽ  മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി…

രണ്ടാം ടേമിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ തോമസ് കെ.തോമസിന് മറുപടിയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാമെന്നും എന്നാൽ അക്കാര്യം പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ശശീന്ദ്രന്റേത് അറിവില്ലായ്മയാണെന്നും ദേശീയ നേതൃത്വമെടുത്ത തീരുമാനമാണ് താൻ പറഞ്ഞതെന്നും തോമസ് കെ.തോമസ് പ്രതികരിച്ചു. ശശീന്ദ്രനോടും തന്നോടും ടി.പി.പീതാബംരനോടും പ്രഫുൽ പട്ടേൽ ഇക്കാര്യം പറഞ്ഞതാണ്. ഏതു വേദിയിൽ പറയണം എന്നുകൂടി ശശീന്ദ്രൻ പറയണം. പാർട്ടി വേദി ശശീന്ദ്രന്റെയും പി.സി.ചാക്കോയുടെയും കയിലല്ലേ, തനിക്ക് പാർട്ടി വേദിയില്ലെന്നും തോമസ് കെ.തോമസ് …

 മന്ത്രിസഭാ പുനസംഘടനയിൽ  മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി… Read More »

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ…

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ. നിരോധിത തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവാണ് ദീപക് റാവു. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവനാണ്. 60 കാരനായ സഞ്ജയ് ദീപക് റാവുവിന്‍റെ ഭാര്യ കർണാടകയിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

ഇടുക്കി ദേവികുളത്ത് കാട്ടാന ആക്രമണം. 

പുലര്‍ച്ചെ അഞ്ചുമണിയോടെ കാടിറങ്ങിയെത്തിയ പടയപ്പയാണ് ദേവികുളം ലോക്കാട് എസ്റ്റേറ്റില്‍ ആക്രമണം നടത്തിയത്. ഇവിടെയുണ്ടായിരുന്ന റേഷന്‍കട പടയപ്പ തകര്‍ത്തു. അരിച്ചാക്കുകള്‍ വലിച്ച് പുറത്തിട്ടു. മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ച പടയപ്പ ഏഴുമണിയോടെ സമീപത്തെ കാട്ടിലേക്ക് നീങ്ങി.ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ച് കാലമായി മറയൂര്‍ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. മറയൂരിലും പടയപ്പയുടെ ആക്രമണത്തില്‍ കൃഷി നാശമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസ്‌ഐയെ കുടുക്കാൻ, സിഐ മോഷണക്കേസ് പ്രതിയെ ലോക്കപ്പിൽ നിന്ന് തുറന്നുവിട്ടു…

എസ്‌ഐയെ കുടുക്കാനായി സിഐ തടി മോഷണക്കേസിലെ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. തിരുവനന്തപുരം മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിംഗാണ് പരാതി നല്‍കിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് എസ്.എച്ച്.ഒ കുരുക്കിയതാണെന്നും എസ്ഐ പരാതിയില്‍ പറയുന്നു.പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടി മോഷണക്കേസില്‍ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി …

എസ്‌ഐയെ കുടുക്കാൻ, സിഐ മോഷണക്കേസ് പ്രതിയെ ലോക്കപ്പിൽ നിന്ന് തുറന്നുവിട്ടു… Read More »

തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു…

മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു…

പെരുമ്പാവൂരിനടുത്ത് രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥിനി മരിച്ചു. കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശി ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബേസില്‍ അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം …

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു… Read More »