EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഭ്രമണപഥം ഉയർത്തി ; ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്ന് ആദിത്യ എൽ വൺ…

അഞ്ചാം ഘട്ടം ഭ്രമണപഥം ഉയർത്തിയതോടെ ഭൂഗുരുത്വാകർഷണ വലയത്തിൽ നിന്ന് ആദ്യത്യ എൽ വൺ പുറത്തുകടന്നു.ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻ്റെ നിർണായക ഘട്ടമാണ് ഇതോടെ പിന്നിട്ടത്. പുലർച്ചെ രണ്ട് മണിക്ക് ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്‍റ് ഇൻസർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. .15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ് വൺ ആണ് ആദിത്യ എൽ വണ്ണിന്‍റെ ലക്ഷ്യം. 110 ദിവസം കൊണ്ട് എൽ വൺ പോയിന്‍റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ജനുവരി ആദ്യ വാരം പേടകം ലഗ്രാഞ്ച് വൺ പോയിൻ്റിലെത്തും. തുടർച്ചയായി അഞ്ചാം തവണയാണ് മറ്റൊരു ഗോളത്തിലേക്കുള്ള പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുയർത്തുന്ന ഘട്ടം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *