കുഞ്ഞുങ്ങളുള്‍പ്പെടെ നാലുപേരെ കടിച്ച തെരുവു നായ ചത്തു; ബാലരാമപുരം ഭീതിയില്‍ നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു…
ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തന്‍കാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടികള്‍ക്ക് മുഖത്താണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്നാണ് നായയെ ചത്ത നിലയില്‍ കണ്ടത്. കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്‌സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. …