EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സെമിനാറിലേക്ക് എല്‍.ഡി.എഫ് കണ്‍വീനറെ ക്ഷണിക്കേണ്ടതില്ല; ഞങ്ങളെയൊക്കെ ക്ഷണിച്ചിട്ടാണോ വന്നത് -എം.വി ഗോവിന്ദന്‍

സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഞങ്ങളൊക്കെ ക്ഷണിച്ചിട്ടാണോ വരുന്നത് പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോഴിക്കോട് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളി ബ്യൂറോ അംഗങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.സിപിഎം സംഘടിപ്പിക്കുന്ന ആദ്യ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാന പരിപാടിയിലാവും അദ്ദേഹം പങ്കെടുക്കുക. അതേസമയം എല്‍ഡിഎഫിന്റെ മുഖ്യ ഘടകകക്ഷികള്‍ ഒരാളായ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *