EN24TV

ബി.ജെ.പി പിന്തുണച്ചതുകൊണ്ട് സി.പി.എമ്മിന് താത്പര്യം ഇല്ലാതാകില്ല, കെറെയില്‍ ബദല്‍പദ്ധതിയോട് സര്‍ക്കാരിന് താത്പര്യം…

കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്‍. മുന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറവ്.ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല.പദ്ധതി പെട്ടെന്ന് നടപ്പാക്കേണ്ട എന്നു മാത്രമാണ് സി.പി.എം നിലപാട്.സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ പ്രശ്‌നം കാരണമാണിത്. മറ്റ് പ്രശ്‌നങ്ങളില്ല.ബി.ജെ.പി പുതിയ ബദല്‍ രേഖയെ പിന്തുണയ്ക്കുന്നത് നാടിന് ഉപകാരമായതിനാലാണ്.കോണ്‍ഗ്രസിന്റെ വിമര്‍ശനത്തില്‍ കഴമ്പില്ല.പദ്ധതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും .അതില്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *