EN24TV

ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുക്കാന്‍ പാറക്കൂട്ടത്തിലേക്ക്, പിന്നാലെ കൂറ്റന്‍ തിരമാല യുവതി കടലില്‍ വീണു മരിച്ചു…

ഭര്‍ത്താവുമൊത്ത് ബീച്ചില്‍ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയില്‍പ്പെട്ട് മരിച്ചത്. മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭര്‍ത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം.ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജൂണ്‍ 9ന് കടലില്‍ വീണ ജ്യോതിയെ 20 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ശേഷം മൂംബൈ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു.മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് പോലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *