EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

താനൂര്‍ കസ്റ്റഡി കൊല: ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി എസ്‌ഐയുടെ വെളിപ്പെടുത്തല്‍…

താനൂര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ ഉന്നത ഉദ്യേഗസ്ഥരെ പ്രതിക്കൂട്ടിലാക്കി, കേസില്‍ സസ്‌പെന്റ് ചെയ്യപെട്ട എസ് ഐയുടെ വെളിപ്പെടുത്തല്‍. ലഹരിക്കടത്തുകാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തിലാണ് സസ്‌പെന്‍ഷനിലായ എസ് ഐ കൃഷ്ണ ലാലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. തന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിനോടൊപ്പം മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനെതിരേയാണ് വിരല്‍ചൂണ്ടുന്നത്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എസ്പിയുടെ സംഘത്തിന്റെ കസ്റ്റഡി പീഢനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തുന്നത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ …

താനൂര്‍ കസ്റ്റഡി കൊല: ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി എസ്‌ഐയുടെ വെളിപ്പെടുത്തല്‍… Read More »

ചന്ദ്രയാൻ ദൗത്യം ഒരുപടി കൂടി കടന്നു, വിക്രം വേർപെട്ടു…

ഇന്ത്യൻ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിജയകരമായ അടുത്ത ഘട്ടവും പന്നിട്ടു. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വിക്രം വിജയകരമായി വേർപെട്ടു. ഇന്നുച്ച കഴിഞ്ഞ 1.30നായിരുന്നു നിർണായകമായ ഈ നേട്ടം. ചന്ദ്രോപരിതലത്തിൽ നിന്ന് 153 കിലോമീറ്റർ മാത്രം അകലയെുള്ള വിക്രം ഇനി ക്രമേണ ചന്ദ്രോപരിതലത്തിലേക്കു നീങ്ങും. ഈ മാസം 23 നു വൈകുന്നേരം വിക്രം വഹിക്കുന്ന പ്ര​ഗ്യാൻ പേടകം ചന്ദ്രോപരിതലത്തിൽ സെയ്ഫ് ലാൻഡ് നടത്തുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഇതു വിജയമായാൽ ഈ നട്ടം കൈവരിക്കുന്ന നാലാമത്തെ …

ചന്ദ്രയാൻ ദൗത്യം ഒരുപടി കൂടി കടന്നു, വിക്രം വേർപെട്ടു… Read More »

നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ…

നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻ പ്രധാന പങ്കുവെഹിക്കുന്ന ക്ലബ്ബാണ് അക്ഷയ കലാ കായിക വേദി . 2023 ആഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണനാളിലാണ് അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷ പരിപാടികളും നടക്കുന്നത്. രാവിലെ – 10: 00 ന് അത്തപ്പൂക്കള മത്സരം – 12:00 ന് കലാസാഹിത്യ …

നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ… Read More »

മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണം: സി എൻ മോഹനൻ…

കോൺഗ്രസ്‌ നേതാവ്‌ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ചിന്നക്കനാലിൽ ഭൂമിയും ആഡംബര റിസോർട്ടും വാങ്ങിയതിനുപിന്നിലെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണമെന്ന്‌ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അഭിഭാഷക സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത്‌ ഉൾപ്പെടെ വൻതോതിൽ സ്വത്ത്‌ സമ്പാദിച്ച മാത്യു കുഴൽനാടന്റെ ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിന്നക്കനാലിൽ ഭൂമിയുടെ വില ആധാരത്തിലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലും രണ്ടുതരത്തിലാണ്‌ രേഖപ്പെടുത്തിയത്‌. ആധാരം രജിസ്‌റ്റർ ചെയ്തതിന്റെ പിറ്റേന്ന്‌ …

മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണം: സി എൻ മോഹനൻ… Read More »

ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും; ചുമത്താറുള്ള പിഴ തുക അപര്യാപ്തം: സുപ്രീംകോടതി…

ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു. ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  വ്യക്തമാക്കിഎന്‍ബിഎ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് അപര്യാപ്തമാണ്. ഇത് 2008ല്‍ ഉള്ള പിഴയാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത സംപ്രേഷണം ചെയ്താലുള്ള വരുമാനം അതിലും എത്രയോ അധികമാണ്- കോടതി പറഞ്ഞു. ബോളിവുഡ് താരം സുശാന്ത് …

ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും; ചുമത്താറുള്ള പിഴ തുക അപര്യാപ്തം: സുപ്രീംകോടതി… Read More »

നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും മരിച്ച നിലയില്‍…

നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 19 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്ത് ഒരു ദിവസത്തിന് ശേഷം പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചെന്നൈയിലെ വീട്ടിലാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. 2022ല്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്ന് 427 മാര്‍ക്കോടെ പാസ്സായ ജഗദീശ്വരന് രണ്ട് തവണ ശ്രമിച്ചിട്ടും നീറ്റില്‍ പ്രവേശനം നേടാനായിരുന്നില്ല. ശനിയാഴ്ച പിതാവ് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് പിതാവ് സെല്‍വശേകറിനെ മരിച്ച …

നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും മരിച്ച നിലയില്‍… Read More »

ഹിമാചലിലെ സോളാനിൽ മേഘവിസ്‌ഫോടനം; ഏഴുപേർ മരിച്ചു…

ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.ഹിമാചല്‍ പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.

മണിപ്പുർ കലാപത്തിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി…

മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി നിർദ്ദേശം നൽകി. അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ പട്‌സാൽഗികർക്കാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശം നൽകിയത്‌. സംഘർഷങ്ങൾ തടയുന്നതിലും ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിലും പൊലീസ്‌ വലിയരീതിയിൽ പരാജയമായിരുന്നെന്ന വസ്‌തുത സാക്ഷിമൊഴികളിൽനിന്നും മറ്റും വ്യക്തമായിട്ടുണ്ട്‌. ചില സന്ദർഭങ്ങളിൽ പൊലീസുകാർ കുറ്റവാളികളുമായി ചേർന്ന്‌ പ്രവർത്തിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഔദ്യോഗിക …

മണിപ്പുർ കലാപത്തിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി… Read More »

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു…

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു.കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്.ജുഫൈറിലെ താമസകെട്ടിടത്തിലെ 11 ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്.ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു…

കുടുംബ വഴക്കിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുകളുമായുണ്ടായ തർക്കത്തിൽ സാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.