EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ …

പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ  നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ. 1923 ഒക്ടോബർ 20നാണ്‌ ജനനം.കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത്‌ പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകിട്ടുമുള്ള …

കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ … Read More »

‘സമന്വയം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി…

**പശ്ചാത്തലമോ സമൂഹമോ പരിഗണിക്കാതെ എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന ‘സമന്വയം’ -ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിഴിഞ്ഞം ബി.ആർ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ‘ന്യൂനപക്ഷ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ’ പദ്ധതി സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയും വികസനവും ഉറപ്പാക്കുന്നതിനുള്ള, നിർണായക ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു. …

‘സമന്വയം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി… Read More »

പി പി ദിവ്യയെ യാത്രയയപ്പിന് ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ …

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് സംഘടിപ്പിച്ചത് ഞാനല്ല. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പി പി ദിവ്യ എത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് ക്ഷമചോദിച്ച് എഴുതിയ കത്ത് തന്റെ കുറ്റസമ്മതമായി കാണരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എന്ത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.നവീന്‍ ബാബുവിന്റെ മരണത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ …

പി പി ദിവ്യയെ യാത്രയയപ്പിന് ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ … Read More »

ജനങ്ങളുടെ സമ്മർദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും ഭയന്ന്; ദിവ്യയെ പുറത്താക്കിയത് വിഡി സതീശൻ…

കണ്ണൂർ എഡിഎം നവീന്റെ ആത്മഹത്യയിൽ ദിവ്യ ചെയ്തതിനേക്കാൾ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യാത്രയയപ്പു ചടങ്ങിൽ ദിവ്യ കടന്നു വരുന്നത് ജില്ലാ കളക്ടർക്കു തടയാമായിരുന്നെന്നും എഡിഎമ്മിന്റെ മരണത്തിൽ കലക്ടർക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നവീൻ ബാബുവിനെതിരായ അഴിമതിക്കഥ സിപിഐഎം കെട്ടിച്ചമച്ചതാണ്. ‘തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മർദവും കാരണമാണ് ദിവ്യയെ പുറത്താക്കാൻ പാർട്ടി നിർബന്ധിതമായത്. …

ജനങ്ങളുടെ സമ്മർദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും ഭയന്ന്; ദിവ്യയെ പുറത്താക്കിയത് വിഡി സതീശൻ… Read More »

ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍.

ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍,ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിലെ ഐതിഹാസികമായ തൂഫാനുല്‍ അഖ്‌സയുടെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന യഹ്‌യാ സിന്‍വാര്‍ ഗസയില്‍ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.ശത്രുവിന്റെ അഹന്തയെയും അഹങ്കാരത്തെയും അവകാശവാദങ്ങളെയും അതിനേക്കാള്‍ ശക്തിയില്‍ പ്രഹരിച്ചിരുന്ന യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും …

ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍. Read More »

കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎപിസിസി പ്രസിഡന്റ്…

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പൂർണ്ണ ഉത്തരവാദിത്തം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റം. അവർക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ആന്തൂരിൽ സാജൻ മരിച്ചതുപോലെ തന്നെയാണ് നവീൻ ബാബുവിനെയും മരണത്തിലേക്ക് തളളിവിട്ടത്.യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോൾ …

കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎപിസിസി പ്രസിഡന്റ്… Read More »

നവീന്‍ ബാബുവിന്റെ മരണം:പോലിസിന് പരാതി നല്‍കി സഹോദരന്‍ …

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ ഇന്നെത്തിക്കും. നാളെ രാവിലെ പത്തിന് പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വക്കും. ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് റവന്യൂ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കും. ജോലിയില്‍ നിന്ന് വിട്ടുനിന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക.അതേസമയം, കണ്ണൂരില്‍ വന്‍ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും എസ്ഡിപിഐയും പ്രതിഷേധങ്ങള്‍ നടത്തും. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ …

നവീന്‍ ബാബുവിന്റെ മരണം:പോലിസിന് പരാതി നല്‍കി സഹോദരന്‍ … Read More »

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പുറത്ത്…

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പുറത്ത്. ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങളുണ്ട്. സന്ദര്‍ശനം വ്യക്തിപരമാണെങ്കിലും അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദത്താത്രേയ ഹൊസബാളയെ കണ്ടതുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്. 2023 ഏപ്രിലില്‍ തൃശൂരില്‍ വെച്ച് ആര്‍എസ്എസ് നേതാവ് ജയകുമാറാണ് ഈ …

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പുറത്ത്… Read More »

ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ…

ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുന്നുണ്ട്. ഈ തെളിവുകൾ ഇന്ത്യയുമായി പങ്കുവെച്ചു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി …

ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ… Read More »

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണം; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ….

വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ  ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രി എം ബി രാജേഷ്‌  ചട്ടം 275 പ്രകാരം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം …

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണം; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ…. Read More »