EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു…

മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു…

പെരുമ്പാവൂരിനടുത്ത് രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥിനി മരിച്ചു. കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശി ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബേസില്‍ അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം …

യുവാവ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു… Read More »

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു…

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയില്‍ സംഘ്പരിവാര്‍ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റില്‍.ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര, മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.മുംബൈയില്‍ വ്യവസായിയും ബില്ലവ …

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു… Read More »

നിപയ്ക്കുള്ള മരുന്ന് വൈകുന്നേരമെത്തും; ചികിത്സയിലുള്ളവരുടെ റൂട്ട്മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും: ആരോഗ്യമന്ത്രി…

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കേരളത്തില്‍ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയില്‍ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി.രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ്പ പരിശോധിക്കാന്‍ തീരുമാനിച്ചത്. റൂട്ട് മാപ്പ് …

നിപയ്ക്കുള്ള മരുന്ന് വൈകുന്നേരമെത്തും; ചികിത്സയിലുള്ളവരുടെ റൂട്ട്മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും: ആരോഗ്യമന്ത്രി… Read More »

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു…

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിന് ഗ്രോ വാസുവിനെതിരെയെടുത്ത കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാന്‍ ഇല്ലെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ഗ്രോ വാസു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘം ചേര്‍ന്നതിന് അധികൃതര്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി …

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു… Read More »

ലിബിയയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നു 2000 മരണം;നഗരം മുഴുവനും കടലിലേക്ക് ഒലിച്ചുപോയി; ദുരന്തഭൂമിയായി ഡെര്‍ന…

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. കിഴക്കന് ലിബിയന്‍ നഗരമായ ഡെര്‍ന പൂര്‍ണമായി കടലിലേക്ക് ഒലിച്ചുപോയി. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.നഗരത്തിന് സമീപത്തെ മലമുകളില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് ഡാമുകളാണ് തകര്‍ന്നത്. ആയിരക്കണക്കിന് പേരെ കാണാതായതായി ഈസ്റ്റ് ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍, പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ …

ലിബിയയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഡാം തകര്‍ന്നു 2000 മരണം;നഗരം മുഴുവനും കടലിലേക്ക് ഒലിച്ചുപോയി; ദുരന്തഭൂമിയായി ഡെര്‍ന… Read More »

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു……

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു.  കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പി.പി മുകുന്ദൻ……. …….

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിലെന്ന് പ്രതിപക്ഷം…

ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനായി സ്പീക്കർ അനുമതി നിഷേധിച്ചു. സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലാണെന്നും ഇത്രയും ക്രൈം വര്‍ധിച്ച കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.ക്രൂരമായ അക്രമങ്ങളാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. ഇതിനെ നേരിടാനുള്ള പ്ലാന്‍ ഓഫ് ആക്ഷന്‍ പൊലീസിനുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനവും സ്‌പെഷ്യല്‍ ബ്രാഞ്ചും ദയനീയമായി പരാജയപ്പെട്ടു. ഇതര സംസ്ഥാനതൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്നും …

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിലെന്ന് പ്രതിപക്ഷം… Read More »

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല.പി.കെ.കുഞ്ഞാലിക്കുട്ടി…

വളരെ ഗൗരവമുള്ള വിഷയമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിരപ്രമേയമായി കൊണ്ടുവന്നത്  മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പറയുന്നതുപോലെ വിഭാഗീയ വർഗീയ പ്രവർത്തനങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതിന്റെ ക്രെഡിറ്റ് പോലീസിനല്ല അത് ഇവിടുത്തെ ജനങ്ങൾക്കുള്ളതാണ്.അതേസമയം അഭിമാനിക്കാൻ വക ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇപ്പോഴത്തെ പോലീസ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കുകയാണ് ചെയ്യേണ്ടത്.സംസ്ഥാനത്തെ ക്രിമിനൽ …

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല.പി.കെ.കുഞ്ഞാലിക്കുട്ടി… Read More »

യുഡിഎഫിലേക്ക് പോവില്ലെന്നും ഗണേഷ്‌കുമാര്‍…

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അനാവശ്യമായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സോളാര്‍ ലൈംഗികാരോപണക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വ്യക്തിപരമായ വിരോധമില്ല. വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യവുമില്ല. മുഖത്ത് നോക്കി പറയുകയും മുഖത്ത് നോക്കി ചെയ്യുകയും …

യുഡിഎഫിലേക്ക് പോവില്ലെന്നും ഗണേഷ്‌കുമാര്‍… Read More »