EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

‘മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല, ആഞ്ഞടിച്ച് പിവി അന്‍വര്‍ എം എല്‍ എ

പോലിസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അന്‍വര്‍ ആഞ്ഞടിച്ചത്. പോലിസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പോലിസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.പുഷ്പനെ …

‘മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല, ആഞ്ഞടിച്ച് പിവി അന്‍വര്‍ എം എല്‍ എ Read More »

വീടിന് തൊട്ടരികില്‍ അര്‍ജുന് നിത്യനിദ്ര; മൃതദേഹം സംസ്‌കരിച്ചു…

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. അര്‍ജുനെ അവസാനമായി ഒരു നോക്കു കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അര്‍ജുനെ വാര്‍ത്തയിലൂടെ മാത്രം അറിഞ്ഞ് കാണാനെത്തിയവരാണ് ഇതില്‍ ഏറെയും. അര്‍ജുന്റെ മൃതദേഹത്തിന് മുന്നില്‍ പലരും നിറകണ്ണുകളോടെ നിന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം …

വീടിന് തൊട്ടരികില്‍ അര്‍ജുന് നിത്യനിദ്ര; മൃതദേഹം സംസ്‌കരിച്ചു… Read More »

ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി ആർ.ബിന്ദു

ഭിന്നശേഷി ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തടസരഹിത ജീവിതം ഭിന്നശേഷിക്കാർക്ക് ഉറപ്പു നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങളും മറ്റ് പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള …

ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി ആർ.ബിന്ദു Read More »

ഗവ. പി.വി എൽ.പി.എസ് കുഴിവിളയിൽ വർണ്ണ കൂടാരം…

കാട്ടാക്കട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന സർക്കാർ പി.വി എൽ.പി.എസ് കുഴിവിളയിൽ വർണ്ണ കൂടാരം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി നവീകരിച്ചത്. കുഞ്ഞുങ്ങളുടെ പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും വികാസ മേഖലകൾക്കും പ്രാധാന്യം നൽകുന്ന 13 ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു…

സെപ്റ്റംബര്‍ 29 ആം തീയതി വ്യാഴാഴ്ച ‘Use Heart for Action” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 40,000 ഹൃദ്രോഗികളെയാണ് ഓ.പിയില്‍ മാത്രം പരിചരിച്ചത്. ഒരു മാസം 400 ആന്‍ജിയോപ്ലാസ്റ്റികള്‍ ആണ് ചെയ്തു വരുന്നത് ഇതില്‍ 200 ഓളം ആന്‍ജിയോപ്ലാസ്റ്റികള്‍ ഹൃദയാഘാതം മൂലം അടിയന്തിര സാഹചര്യത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടിവരുന്നത്. …

തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു… Read More »

ഷിരൂർ ഗംഗാവലി പുഴയിൽ നിന്നും 72 ദിവസം കഴിഞ്ഞ് അർജുന്റെ മൃതശരീരം ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തി…

ഷിരൂർ – ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ‘അർജുനും’ ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.

സിദ്ദീഖ് ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്…

നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ നടന്‍ സിദ്ദിഖിനു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിദ്ദീഖ് വിദേശത്തേക്ക് കടക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍, സിദ്ദീഖ് ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. സിദ്ദീഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ ഹോട്ടലുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.തിരുവനന്തപുരത്തെ ഹോട്ടലില്‍ യുവനടിയെ …

സിദ്ദീഖ് ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്… Read More »

‘ഇൻഡ്യാ’ സഖ്യം നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തു…

നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജമ്മു കശ്മ‌ീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് അതിനായി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യാ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.‘രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകിയതെന്നും’ രാഹുൽ പറഞ്ഞു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യ …

‘ഇൻഡ്യാ’ സഖ്യം നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തു… Read More »

ലെബനനില്‍ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം…

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 727 -ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുല്ല കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി. ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് …

ലെബനനില്‍ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം… Read More »

എം എം ലോറൻസ് അന്തരിച്ചു…

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. …

എം എം ലോറൻസ് അന്തരിച്ചു… Read More »