EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍കാത്ത് ലാബ് പണിമുടക്കിയിട്ട് പത്ത് മാസം …

തിരുവനന്തപുരം: ഹൃദ്രോഗികളെ വലയ്ക്കുന്ന തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി. രണ്ട് കാത്ത് ലാബുകളുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരെണ്ണം പ്രവര്‍ത്തന രഹിതമായിട്ട് ആറുമാസമായി . അത് മാറ്റിസ്ഥാപിക്കാനോ പുതിയത് വാങ്ങാനോ അധികൃതര്‍ തയ്യാറാകുന്നില്ല. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ഹൃദയസംബന്ധമായി ഇവിടെ ചികിത്സ തേടുന്നത്. കെ.എച്ച് ആര്‍ ഡബ്ല്യൂ എസിന്റെ കീഴിലാണ് കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നത്. പതിനെട്ടും ഇരുപതും ആഞ്ചിയോ പ്ലാസ്റ്റുകളാണ്് പ്രതിദിനം ചെയ്യേണ്ടിവരുന്നത്. ഒരാളിന് കുറഞ്ഞത് ഒരുമണിക്കൂര്‍ ആവശ്യമാണ്. ഒരു മെഷ്യന്‍ തകരാറിലായതിനാല്‍ ഇതില്‍ പകതിപേര്‍ക്ക് മാത്രമേ ആഞ്ചിയോ പ്ലാസ്റ്റ് ചെയ്യാന്‍ സാധിക്കു ഒപി അറ്റന്റ് ചെയ്യുന്ന ഡോക്ടര്‍ കാത്ത് ലാബും അറ്റന്റ് ചെയ്യേണമെന്നതിനാല്‍ കൂടുതല്‍ സമയം എടുക്കും .ബാക്കിയുള്ളവര്‍ക്ക് ഡേറ്റ് ഇട്ട് നല്‍കുന്നു. കാശ് ഉള്ളവര്‍ സമീപത്തെ സ്വകാര്യ ആശുപത്രികളേ സമീപിക്കും അല്ലാത്തവര്‍ മരണത്തിനു കീഴടങ്ങേണ്ടിവരും. രണ്ട് മാസം മുമ്പ്് പുതിയ കാത്ത് ലാബ് വാങ്ങുന്നതിനു തീരുമാനമായെങ്കിലും മറ്റുനടപടികൊളൊന്നും ആയില്ല.കമ്പനി പുതിയത് സ്ഥാപിക്കുന്നതിന് തയ്യാറാണ് എന്നാല്‍ അത്് സ്ഥാപിക്കുന്നതിന് പഴയ കാത്ത് ലാബ് എടുത്ത് മാറ്റി നല്‍കിയാല്‍ മാത്രമേ സാധിക്കുകയുള്ളു . അധികൃതരും സ്വകാര്യ ആശുപത്രി ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കൊണ്ട് ഇത് നീട്ടികൊണ്ടു പോകുന്നു.ബന്ധപ്പെട്ടവര്‍ വിചാരിച്ചാല്‍ വേഗത്തില്‍ നടക്കുന്ന കാര്യമാണ് ഇങ്ങനെ നീട്ടിക്കൊണ്ടുപോയി രോഗികളെ വലയ്ക്കുന്നത്.ആരോഗ്യരംഗത്ത്് ഒന്നാണെന്ന് മണിക്കൂര്‍ ഇടവിട്ട് പറഞ്ഞിട്ട് കാര്യമില്ല. സാധാരണക്കാരായ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഹൃദ്‌രോഗ ചികിത്സ നടത്തുന്നതിന് ഉദകുന്ന ആശുപത്രിയിലെ അവസ്ഥകൂടി കാണണം.

Leave a Comment

Your email address will not be published. Required fields are marked *