
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിൻ്റെ വികസന മുരടിപ്പിന് മുഖ്യ കാരണമായ ശശി തരൂർ എം.പി. സ്ഥാനം രാജി വയ്ക്കേണ്ടിൽ ജില്ലയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. നാലു തവണ വിജയിച്ചിട്ടും. ഒരു തവണ കേന്ദ്ര മന്ത്രി ആയിരുന്നിട്ടും തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞ ഒരു വാഗ്ദാനം പോലും നിറവേറ്റാൻ കഴിയാത്ത ശശി തരൂർ സമ്പൂർണ്ണ പരാജയമായിരുന്നു എന്ന് ഐ എൽ പി പ്രസിഡന്റ് ഷജിൻ കൈതക്കുഴി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശശി തരൂർ നൽകിയ മുഖ്യതെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.
- താൻ വിജയിച്ചാൽ ഹൈക്കോടതി ബഞ്ചി തലസ്ഥാനത്ത് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു.
- തലസ്ഥാനത്ത് AIMS – ഉം IIT യും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
- വിഴിഞ്ഞം തുറമുഖത്തെ കണക്റ്റ് ചെയ്‌തുകൊണ്ട് നേമം റെയിൽവേ സ്റ്റേഷൻ ഉപഗ്രഹസ്റ്റേഷൻ ആയി വികസിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.
- NH 66 കളിയിക്കാവിള വരെ 6 – വരിയായി പൂർത്തികരിക്കുമെന്ന് പറഞ്ഞിരുന്നു.
- പൊഴിയൂർ, പൂവാർ അടക്കമുള്ള തീരദേശ പ്രദേശങ്ങളിൽ കടൽഭിത്തി കെട്ടുമെന്ന് പറഞ്ഞിരുന്നു.
- തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.
- വിഴിഞ്ഞം തുറമുഖത്തിൻ്റെ റോഡ് – റെയിൽ കണക്റ്റിവിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്ന് പറഞ്ഞിരുന്നു.
- തിരുവനന്തപുരം മെട്രോ റെയിൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.
- ടെക്നോപാർക്കിൻ്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് പറഞ്ഞിരുന്നു.
- കോവളവും, തിരുവനന്തപുരവും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, 16 വർഷമായി ശശി തരൂർ എം.പി. ആയിട്ടും തിരുവനന്തപുരത്തിന് ഒരു മാറ്റവുംസംഭവിച്ചില്ല.
ആവശ്യമില്ലാത്ത കുറെ ഹൈമാസ് ലൈറ്റുകളും, അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കുറച്ചു ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളുമാണ് വിശ്വപൗരനായ ശശി തരൂറിന്റെ സംഭാവന
വികസനത്തിൽ തീർത്തും പരാജയപ്പെട്ട ശശി തരൂർ എത്രയും പെട്ടെന്ന് എം.പി. സ്ഥാനം രാജീവച്ച്, തിരുവനന്തപുരത്തിൻ്റെ സമഗ്രവികസനത്തിന് സംഭാവന നൽകുവാൻ കഴിവുള്ള രാജീവ് ചന്ദ്രശേഖറിനെ പോലുള്ളവർക്ക് അവസരം നൽകുകയാണ് വേണ്ടത് – വികസനത്തിൽ കക്ഷി രാഷ്ട്രീയം നോക്കേണ്ടതില്ല.AIMS പത്തനംതിട്ടയിലെ, വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്ത ചെറുവള്ളി എസ്റ്റേറ്റിലുള്ള രണ്ടായിരം ഏക്കറിൽ സ്ഥാപിക്കുക ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്കടക്കം അതു സൗകര്യപ്രദമായിരിക്കും ശബരിമലയിൽ വിമാനത്താവളത്തിന്റെ ആവശ്യമില്ല – അത് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ദുർബലപ്പെടുത്തും.
ഇതിനോടൊപ്പം കേരള വികസനത്തിനാവശ്യമായ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും Indian Lovers Party (ILP) അവതരിപ്പിക്കുന്നു.
