en24tv

പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം, മോദി സർക്കാരിന് : മുൻ കരസേന മേധാവി…

പുൽവാമ ഭീകരാക്രമണത്തിൽ അന്നത്തെ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേനാ മേധാവിയും രംഗത്ത്പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി …

പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം, മോദി സർക്കാരിന് : മുൻ കരസേന മേധാവി… Read More »

ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു…

മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചു. ഇരുവരെയും വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ ആതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി മാധ്യമ വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരാണ് ആതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ …

ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു… Read More »

ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ളഎന്ന് തിരുത്ത്…

കേരളത്തില്‍ ആദ്യത്തെ അനുഭവം; ആഢംബര കപ്പല്‍ ‘ക്ലാസിക് ഇംപീരിയൽ’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു.വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍നിര്‍മ്മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മ്മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു .ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് …

ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ളഎന്ന് തിരുത്ത്… Read More »

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു…

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ മലയാളികള്‍ കണ്‍തുറന്നു.കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ്‌ കടന്നു…

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ്‌ കടന്നു. വ്യാഴാഴ്‌ച 100.3 ദശലക്ഷം യൂണിറ്റിൽ എത്തി. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ (പീക്ക്‌ ഡിമാൻഡ്‌) ഉപയോഗവും റെക്കോഡിലെത്തി. 4903 മെഗാവാട്ടാണ്‌ ഉപയോഗം. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു നേരത്തെയുള്ള റെക്കോഡ്‌. ചൊവ്വാഴ്‌ച ഇത്‌ മറികടന്ന്‌ 95.61 ദശലക്ഷം യൂണിറ്റായി. ബുധൻ പിന്നെയും വർധിച്ച്‌ 98.45ൽ എത്തി. പീക്ക്‌ ഡിമാൻഡിൽ മുൻവർഷം 4385 മെഗാവാട്ടിലെത്തിയത്‌ റെക്കോഡായിരുന്നു.

കനത്ത ചൂട്‌ തുടരുന്നു…

സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരുന്നു. തൃശൂർ, പാലക്കാട്‌, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്‌ കൂടുതൽ ചൂട്‌. പാലക്കാട്ട്‌ തുടർച്ചയായ രണ്ടാംദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച 40.1 ഡിഗ്രിയാണ്‌. തൃശൂർ വെള്ളാനിക്കരയിൽ 37.8, പുനലൂരിൽ 37.4, കോട്ടയത്ത്‌ 37 ഡിഗ്രി താപനില രേഖപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ ജാമ്യം തുടരും; ഇടക്കാല വിധി ഈ മാസം 20ന്…

മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇടക്കാല വിധി ഈ മാസം 20ന്. നിലവിലെ ജാമ്യം തുടരും. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് കൊടുത്തത്.

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി…

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്.

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം; ഹൈക്കോടതി…

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ആനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയാല്‍ എതിര്‍ക്കില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎൽഎയുടെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളില്‍ അഗസ്ത്യാര്‍ കൂടം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തലശേരിയിൽ ബോംബ് നിർമ്മാണത്തനിടെ സ്ഫോടനം: ആർഎസ്എസ് പ്രവർത്തകന്റെ ഇരുകൈകളും തകർന്നു…

തലശേരി എരഞ്ഞോളിപ്പാലത്ത് സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. കച്ചുമ്പറത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. ഇരു കൈകളും തകർന്ന വിഷ്ണുവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.