
തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം ഒരു ശതാബ്ദം പിന്നിട്ടിരിക്കുന്നു. ആശ്രമത്തിനു കീഴിൽ ശാസ്തമംഗലത്തു 88 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിൽ കൂടി സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സാ സേവനം നൽകാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ആശുപത്രിയുടെ ഭാഗമായി ജനറൽ നഴ്‌സിംഗ്, ബി.എസ്സി നഴ്‌സിംഗ്, വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ മുതലായവയും നടന്നുവരുന്നു.നെട്ടയം മലമുകളിൽ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്‌സിംഗിങിന്റെ പുതിയ മന്ദിരം മാർച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തിൽ ശ്രീരാമകൃഷ്ണാശ്രമം ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ ജി മഹാരാജ് കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ. ബി. നദ്ദ മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീ ശശി തരൂർ, അഡ്വ. വി.കെ. പ്രശാന്ത്, ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ സംസാരിക്കും.
