EN24TV

നിരാഹാര സമരം ആരംഭിച്ച് ആശമാര്‍…

നിരാഹാര സമരം ആരംഭിച്ച് ആശമാര്‍. ആശമാരുടെ സമരം 39 ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന വേളയിലാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. മൂന്ന് ആശമാരാണ് തുടക്കത്തില്‍ നിരാഹാര സമരം നടത്തുന്നത്. ബിന്ദു, ഷീജ, തങ്കമണി എന്നിവരാണ് സമരമിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം.ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. എന്നാല്‍ അതും അലസുകയായിരുന്നു. ആശമാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ നല്‍കാന്‍ വേണ്ടത്ര പണം ഖജനാവില്‍ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശമാര്‍. അതേസമയം, ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തുമെന്നാണ് .

Leave a Comment

Your email address will not be published. Required fields are marked *