EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



അഗ്‌നിരക്ഷാ സേന ഹോട്ടലുകളിൽ സുരക്ഷാ പരിശോധന നടത്തി…

സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിൽ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തി. ഗ്യാസ് സിലണ്ടറുകൾ കൃത്യമായ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകും.അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് സുരക്ഷാനിർദേശങ്ങളും ഹോട്ടലുകൾക്ക് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ നൽകി. വെടിപ്പുര, ഗോഡൗൺ തുടങ്ങിയ സ്ഥലങ്ങളും പരിശോധിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകിയതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ ചാർജ് ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു.

മകരവിളക്ക്: സംസ്ഥാന പോലീസ് മേധാവി സന്നിധാനത്ത് ഒരുക്കങ്ങൾ വിലയിരുത്തി

സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് ശബരിമല സന്നിധാനത്തിൽ എത്തി മകരവിളക്കിനു മുന്നോടിയായുള്ള പോലീസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. സുഗമമായി നടത്തിപ്പിനായി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇതിൽ 1800 ഓളം പേർ സന്നിധാനത്തും 800 പേർ പമ്പയിലും 700 പേർ നിലക്കലും 1050 ഓളം പേർ ഇടുക്കിയിലും 650 പേർ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.ഇതിനുപുറമേ, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് സേനകളുടെ സുരക്ഷയും ഉണ്ട്. മകരജ്യോതി കാണാനും അതിനുശേഷം സുഗമമായി മലയിറങ്ങാനും ഉള്ള സൗകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്‌പെഷൽ സ്‌കീം നിശ്ചയിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. ഒരു എസ്.പി, 12 ഡിവൈ.എസ്.പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ് തുടങ്ങിയ സേനകൾ ജ്യോതി കാണാൻ ആൾക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിംഗ് ഞായറാഴ്ച നടക്കും.

സന്നിധാനത്ത് ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ, നിലക്കലിൽ ഡി.ഐ.ജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.മകരവിളക്കിനുശേഷം ഭക്തർക്ക് പോകാനുള്ള എക്‌സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്‌സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പോലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ വി. അജിത് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *