വനം-വന്യജീവി നിയമത്തിലെ പ്രശ്‌നങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് കേരള സംസ്ഥാന കോര്‍ഡിനേറ്ററും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വര്‍. രാജ്യസഭയില്‍ തൃണമൂലിന് 12ഉം ലോക്‌സഭയില്‍ 28ഉം അംഗങ്ങളുണ്ടെന്നും വിഷയം സഭകളില്‍ ഉയര്‍ത്താമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വാക്കുതന്നതായും പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ജനുവരി 12ന് നാട്ടില്‍ തിരികെ എത്തുമെന്നും അന്‍വര്‍ അറിയിച്ചു.
സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം …
അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.
തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ.ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്.
മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.