മലയാളി യുവാവിനെ ഹണിട്രാപ്പിന് ഇരയാക്കി പത്തുലക്ഷം രൂപ തട്ടിയെടുത്ത രണ്ട് അസം സ്വദേശികള്‍ പിടിയില്‍. ഖദീജ ഖാത്തൂന്‍ (21), യാസ്മിന്‍ ആലം (19) എന്നിവരെയാണ് തങ്ങള്‍പടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് കുറ്റിപ്പുറം പോലിസ് വെള്ളിയാഴ്ച പിടികൂടിയത്. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവാണ് തട്ടിപ്പിന് ഇരയായത്.
മാളികപ്പുറത്ത് വസ്ത്രം എറിയരുത്, തീർഥാടനം സുഗമമാക്കാൻ സഹകരിക്കണം- മാളികപ്പുറം മേൽശാന്തി …
മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം.
മകരവിളക്കിനായി നട തുറന്നിരിക്കുന്ന ഈ അവസരത്തിൽ ഭക്തജനത്തിരക്ക് വർധിക്കുകയാണ്. തൊഴാൻ വരുന്ന മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സഹകരിക്കണം. നിർദേശങ്ങൾ പാലിച്ച് എല്ലാവർക്കും മകരവിളക്ക് ദർശനം സുഗമമാക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.