EN24TV

മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്‌…

മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്‌.കടാതിമംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്.ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കിഷോറും നവീനും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രകോപിതനായ കിഷോര്‍ നവീന് നേരെ നിറയൊഴിക്കുകയായിരുന്നു.ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *